150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ സിനിമയുണ്ടാക്കാന്‍ പറ്റു; പുതിയ ആശയവുമായി ഹരീഷ് പേരടി

കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് സിനിമ. ചലച്ചിത്ര ലോകത്തെ ദിവസ വേതനക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിരവധി താരങ്ങൾ അവരെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.

നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നും,ഓൺലൈൻ റിലീസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇപ്പോൾ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആളുകളെ കുറച്ച് സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമെന്ന നിർദേശവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

പോസ്റ്റിന്റെ പൂർണ്ണരൂപം150 ആളുകൾ ഒന്നിച്ച് നിന്നാൽ മാത്രമെ സിനിമയുണ്ടാക്കാൻ പറ്റു എന്ന് ആരാണ് പറഞ്ഞത്..ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച് ..ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനർനിർമ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകൻ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമിൽ വെച്ച് അത് പൂർണ്ണ രൂപം പ്രാപിക്കുകയും ചെയ്യും…മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മൾ പുതിയ വഴികൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങൾക്ക് എത്രകാലം ശുന്യതയിൽ നിന്ന് പണം സ്വരൂപിക്കാൻ പറ്റും…റീലിസിങ്ങിന് ഓൺലൈൻ പ്ലാറ്റുഫോമുകൾ തയ്യാറാണ് ..അതുമല്ലെങ്കിൽ സിനിമയിലെ നിലവിലുള്ള സംഘടനകൾ ഒന്നിച്ച് നിന്നാൽ നമുക്കുതന്നെ ഒരു ഓൺലൈൻ മാദ്ധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്..ഒത്തു പിടിച്ചാൽ മലയും പോരും ഐലസാ..

Noora T Noora T :