ഇന്ത്യയുടെ ഏഷ്യ കപ്പ് സ്വപ്നം പാഴാകുമോ ? ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കിനെ തുടർന്ന് പുറത്ത്

ഇന്ത്യയുടെ ഏഷ്യ കപ്പ് സ്വപ്നം പാഴാകുമോ ? ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കിനെ തുടർന്ന് പുറത്ത്

ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഹർദിക് പാണ്ഡ്യാക്ക് കളിക്കളത്തില് പുറത്തു നിൽക്കേണ്ടി വരും . പകരം ദീപക് ചഹാർ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരത്തിനിടെ പരുക്കേറ്റ പാണ്ഡ്യ സ്ട്രെച്ചറിലായിരുന്നു മൈതാനം വിട്ടത്.

പരുക്ക് ഗുരുതരമല്ലെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പരുക്ക് പൂര്‍ണ്ണമായി ഭേദമായില്ലെങ്കില്‍ ചഹാറിനു അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ യുവതാരത്തിന്റെ ആദ്യ രാജ്യാന്തര ഏകദിനമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം. നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടി-20 യില്‍ ചഹാര്‍ കളിച്ചിരുന്നു.

അതേസമയം ഏഷ്യാകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് പാണ്ഡ്യയുടെ അഭാവം സാരമായി ബാധിക്കും. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം. 3 മത്സരങ്ങളാണ് സൂപ്പര്‍ 4 സ്റ്റേജില്‍ ഇന്ത്യ കളിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്.

hardhik pandya ruled out from asia cup

Sruthi S :