“നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു;സഹോദരിക്ക് ജന്മദിനാശംസകളുമായി ജാൻവി;വൈറലായി ചിത്രങ്ങൾ!

സോഷ്യൽ മീഡിയയിൽ പെട്ടന്നാണ് ബോളിവുഡ് താരവും ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാൻവിയും ഖുശി കപൂറിൻറെയും വാർത്തകൾ.ഇപ്പോഴിതാ ഖുശിയുടെ 19-ാം ജന്മദിനത്തിൽ അനിയത്തിയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

“നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈൻ. ജന്മദിനാശംസകൾ, ഐ മിസ് യൂ,” എന്നാണ് ജാൻവിയുടെ ആശംസ. രണ്ടുപേരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ജാൻവി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ഇതുവരെ കാണാത്ത അപൂർവ്വ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഉപരിപഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഖുഷിയിപ്പോൾ. ബോളിവുഡിലേക്ക് കാലുവെയ്ക്കും മുൻപ് സിനിമയെ ഗൗരവമായി പഠിക്കാൻ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേർന്നിരിക്കുകയാണ് ഖുഷി. ബോണി കപൂറിന്റെ സിനിമാ കുടുംബത്തിൽ നിന്നും അമ്മയ്ക്കും ചേച്ചിയ്ക്കും പിറകെ ഖുഷിയേയും സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

happy birthday khushi kapoor

Noora T Noora T :