എൻറെ രാജകുമാരിക്ക്;മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് യഷ്!

ലോകമെങ്ങും ഒരൊറ്റ ചിത്രംകൊണ്ട് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് യഷ്.കെജിഎഫ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റിയത്.വലിയ വഴിത്തിരിവാണ് ഈ ചിത്രം ഉണ്ടാക്കിയത്.സാന്‍ഡല്‍വുഡിലെ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായിട്ടാണ് സിനിമാ മാറിയത്.ചിത്രങ്ങളുടെ തിരക്കുകൾ ഉണ്ടെകിലും താരം സോഷ്യൽ മീഡിയയിൽ കുടുബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.യഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിയെയും ആദ്യ കണ്‍മണിയായ അയ്‌റയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇപ്പോഴിത മകൾക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് താരം.

കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അച്ഛന്റെ പിറന്നാൾ ആശംസ. നിന്റെ വരവോടെ എന്നിലെ മറ്റൊര രൂപം പുറത്തു വന്നിരിക്കുകയാണ്. നീയാണ് എന്റെ ശക്തിയും ബലഹീനതയുമാണ്. എന്റ് പ്രിയപ്പെട്ട് രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. ലവ് യു അയ്ര യഷ്- താരം കുറിച്ചു നിരവധി പേരാണ് താര പുത്രിയ്ക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.

2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ലാണ് ഇവർക്ക് അയ്ര ജനിക്കുന്നത്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ഈ പേരിട്ടിരിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് യഷും രാധികയും വിവാഹിതരാകുന്നത്. ടെലിവിഷൻ പരമ്പയുടെ സെറ്റിൽവെച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നാല് സിനിമകളിലും ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന.അയ്രയെ കൂടാതെ ഒരു കുഞ്ഞും കൂടിയുണ്ടിവർക്ക്.

happy birthday ayra

Noora T Noora T :