ഹനുമാൻ ജപ്പാനിലേയ്ക്ക്!; എത്തുന്നത് ജാപ്പനീസ് സബ്‍ടൈറ്റിലോടെ

തേജ സജ്ജ നായകനായി എത്തി റെക്കോർഡുകൽ ഭേദിച്ച സൂപ്പർഹിറ്റ് തെലുങ്ക്ചിത്രമാണ് ഹനുമാൻ. ആഗോള ബോക്സ് ഓഫീസിൽ 350 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഹനുമാൻ ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് എന്നാണ് വിവരം. ജാപ്പനീസ് സബ്‍ടൈറ്റിലോടെയാണ് ചിത്രം എത്തുന്നത്. ഒക്ടോബർ നാലിനായിരിക്കും ചിത്രത്തിന്റെ ജാപ്പനീസ് റിലീസ് എന്നുമാണ് വിവരം.

മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഹനുമാൻ തിയേറ്ററുകളിലെത്തിയത്. വെറും 20 ദിവസം കൊണ്ടാണ് ചിത്രം ആഗോള ബോക്സോഫീസിൽ 250 കോടിയിലേറെ നേടിയത്. ആഭ്യന്തര മന്ത്രി അമിത്ഷാ ചിത്രത്തിലെ നായകനെയും സംവിധായകനെയും നേരിട്ട് കാണുകയും അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.

ഹനുമാൻ ചിത്രത്തിലെ അഭിനേതാവിനെയും സംവിധായകൻ പ്രശാന്ത് വർമ്മയെയും അമിത ഷാ നേരിട്ട് കാണുകയും, ഇരുവർക്കും ഹനുമാന്റെ പ്രതിമ സമ്മാനമായി നൽകുകയും ചെയ്തു. ഇവർക്കൊപ്പമുള്ള ചിത്രവും അമിത് ഷാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

‘ഭാരതത്തിൻ്റെ ആത്മീയ പാരമ്പര്യങ്ങളും അവയിൽ നിന്ന് ഉയർന്നുവന്ന സൂപ്പർഹീറോകളും പ്രദർശിപ്പിക്കുന്നതിൽ ടീം പ്രശംസനീയമായ ജോലി ചെയ്തു. ടീമിന് അവരുടെ ഭാവി പ്രോജക്ടുകൾക്ക് ആശംസകൾ’ എന്നാണ് അമിത എക്‌സിൽ കുറിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ജയ് ഹനുമാൻ’ ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു.

‘കൽക്കി’, ‘സോംബി റെഡ്ഡി’ എന്നിവയാണ് പ്രശാന്ത് വർമയുടെ തെലുങ്കിലെ പ്രസശ്ത മറ്റു ചിത്രങ്ങൾ. ഹനുമാൻ പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചത്. കെ നിരഞ്‍ജൻ റെഢിയാണ് നിർമാണം. തെലുങ്കിലെ യുവ നായകൻമാരിൽ ശ്രദ്ധേയനാണ് തേജ സജ്ജ. അദ്ദേഹം നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു.

‘സൂര്യ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വർമയുമാണ് തിരക്കഥ എഴുതിയത്.

Vijayasree Vijayasree :