അന്ന് നേർത്ത ഒരു ശ്വാസം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്; കുഞ്ഞിനെ കളഞ്ഞേര് എന്ന് നഴ്സുമാർ പറഞ്ഞു; വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും ഹന്നാ റെജി കോശി!

വളരെ ചുരുങ്ങിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ഹന്നാ റെജി കോശി. മോഡലിങ് രംഗത്ത് നിന്നാണ് ഹന്ന അഭിനയത്തിലേക്ക് എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെയാണ് നടി ബിഗ് സ്ക്രീനിലേക്ക് എത്തി. ചിത്രത്തിൽ ആൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹന്നയ്ക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടാൻ കഴിഞ്ഞിരുന്നു.

ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലാണ് ഹന്ന അഭിനയിച്ചത്. ബിജു മേനോന്റെ നായികയായിട്ടായിരുന്നു ഹന്ന സിനിമയിൽ തിളങ്ങിയത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ, തീർപ്പ് എന്നിവയാണ് മറ്റു സിനിമകൾ. ജീത്തു ജോസഫ് നിർവഹിച്ച കൂമനാണ് ഹന്നയുടെ ഏറ്റവും പുതിയ സിനിമ. ആസിഫ് അലിയാണ് സിനിമയിലെ നായകൻ.

ഇതിനോടകം തന്നെ സിനിമയ്ക്ക് മികച്ച പ്രതികരങ്ങൾ വന്നുതുടങ്ങി . ഹന്നയുടെ പ്രകടനവും സിനിമാ നിരൂപകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ നടി പങ്കെടുത്തിരുന്നു.

സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനെ കുറിച്ചും മടങ്ങി വരവിനെ കുറിച്ചുമെല്ലാം ഹന്ന സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജോഷ് ടോക്‌സിലാണ് നടി മാസം തികയാതെ ജനിച്ച തന്റെ കഥ പറഞ്ഞത്.

Also read;
Also read;

ഞാൻ മാസം തികയാതെ ജനിച്ച കുഞ്ഞാണ്. അമ്മ ആറ് മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ഞാൻ ജനിക്കുന്നത്. അമ്മയ്ക്ക് വേദന വന്നപ്പോൾ തന്നെ അച്ഛനും മുത്തശ്ശിയും ടെൻഷനിൽ ആയിരുന്നു. കാരണം ആ സമയത്ത് ജനിക്കുന്ന കുട്ടിക്ക് ആരോഗ്യമുണ്ടാവണം എന്നില്ല. അങ്ങനെ അമ്മയെ വേഗം അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. പോകുന്ന വഴിയിലും പ്രതിസന്ധി. വണ്ടി ബ്രേക്ക് ഡൗണായി.

‘അപ്പോൾ ദൈവ ദൂതനെ പോലെ ഒരാൾ വന്നു. ആരാണെന്ന് ഇപ്പോഴും അറിയില്ല. അയാളുടെ കാറിൽ ആശുപതിയിൽ എത്തിച്ചു. ഡോക്ടർമാർ പ്രസവം വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ജനിച്ചു. അന്ന് നേർത്ത ഒരു ശ്വാസം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. അപ്പോൾ ആശുപത്രിയിലെ നഴ്സുമാർ എന്നെ എന്റെ പരേന്റ്സിന്റെ അടുത്ത് ഏൽപിച്ചിട്ട് പറഞ്ഞത്, ‘ശീ ഈസ് നോട്ട് എ പ്രഷ്യസ് ബേബി, ഈ കുഞ്ഞിനെ കളഞ്ഞേര്’ എന്നാണ്. അമ്മ ഇപ്പോഴും അത് പറഞ്ഞ് കരയും.

ഏതൊരു മാതാപിതാക്കൾക്കും ഇത് കേൾക്കുമ്പോൾ വിഷമം തോന്നും. എന്നാൽ എന്റെ അച്ഛനും അമ്മയും അത് വിശ്വസിക്കാൻ ഒരുക്കമായിരുന്നില്ല. എന്റെ അമ്മ എപ്പോഴും സ്വയം വിശ്വസിക്കുന്ന വ്യക്‌തി ആയിരുന്നു. ഡോക്ടർമാർ എനിക്ക് 24 മണിക്കൂർ മാത്രം ആയുസ് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഈ കുഞ്ഞ് ജീവിക്കും എന്നാണ്.

‘അങ്ങനെ എന്നെ ഇങ്കുബേറ്ററിലേക്ക് മാറ്റി. 24 മണിക്കൂർ പറഞ്ഞിടത്ത് ഞാൻ മൂന്ന് മാസം അതിജീവിച്ചു. അതുകൊണ്ട് തന്നെ എന്റെ മാതാപിതാക്കൾ എന്നെ ഫൈറ്റർ എന്നാണ് വിളിക്കുന്നത്. ഇതെല്ലാം എന്റെ അമ്മ എനിക്ക് പറഞ്ഞു തന്നതാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ടവ്വലിൽ പൊതിഞ്ഞു എന്നെ അമ്മയ്ക്ക് കൊടുക്കുമ്പോൾ ഡോക്ടർ പറഞ്ഞത് എന്തെങ്കിലും ഭിന്നശേഷിയുള്ള കുട്ടിയാവും എന്നാണ്. അപ്പോഴും മകൾ ആരോഗ്യവതി ആയിരിക്കുമെന്ന് അമ്മ വിശ്വസിച്ചിരുന്നു.

Also read;
Also read;

ഞാൻ വളർന്ന് വന്നപ്പോഴെല്ലാം അവർ ഇത് എന്നെ ഓർമിപ്പിക്കുമായിരുന്നു. പ്രേത്യേകിച്ച് ജീവിതത്തിലും സിനിമയിലുമൊക്കെ ഓരോ പ്രതിസന്ധികൾ നേരിട്ട് ഞാൻ കരയുമ്പോൾ. ജനിച്ചപ്പോൾ ഇത്രയും വലിയ പ്രതിസന്ധികൾ അതിജീവിച്ച നീ എന്തിന് ഈ ചെറിയ കാര്യങ്ങളിൽ വിഷമിക്കണം എന്ന് ചോദിക്കും. നിങ്ങളെന്ത് വിശ്വസിക്കുന്നു എന്നതിലാണ് കാര്യം. അതാണ് അച്ഛനും അമ്മയും ഓർമിപ്പിക്കുന്നത്,’ ഹന്ന പറഞ്ഞു.

മിസ് ഡിവ: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2018 ൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം താൻ കടന്നുപോയ ഡിപ്രഷനെ കുറിച്ചും ഹന്ന പറയുന്നുണ്ട്. ‘മത്സരത്തിൽ ഞാൻ നാലാം സ്ഥാനത്ത് ആയിരുന്നു. അതിന് ശേഷം ഒരുവർഷക്കാലം ഞാൻ മീഡിയയിൽ നിന്ന് പൂർണമായി മാറി. അഭിമുഖങ്ങൾ നൽകുന്നില്ല. പരസ്യങ്ങളിൽ അഭിനയിക്കുന്നില്ല. അങ്ങനെ ആകെ ഒരു ഡിപ്രഷൻ സ്റ്റേജിലൂടെ ആണ് കടന്നു പോയത്,’ ഹന്ന പറഞ്ഞു.

about hanna reji

Safana Safu :