ഈ കേട്ടത് ഒന്നുമല്ല…. ഹനാന് ഒരു ഹിസ്റ്ററി കൂടിയുണ്ട്….. ഹനാന്റെ ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ…. ട്രെന്‍ഡിംഗിലും ഹനാന്‍ നമ്പര്‍ 1

ഈ കേട്ടത് ഒന്നുമല്ല…. ഹനാന് ഒരു ഹിസ്റ്ററി കൂടിയുണ്ട്….. ഹനാന്റെ ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ…. ട്രെന്‍ഡിംഗിലും ഹനാന്‍ നമ്പര്‍ 1

ഹനാനെ കുറിച്ച് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും മറ്റും വന്നത് മാത്രമല്ല… ഹനാന്‍ എന്ന പെണ്‍കുട്ടിയ്ക്ക് ഒരു ചരിത്രം കൂടിയുണ്ട്.. പ്രയാസങ്ങളുടെയും നൊമ്പരങ്ങളുടെയും കഥ. ഹനാനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഹനാന്റെ ടീച്ചര്‍ അവളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹനാനെ കുറിച്ചുള്ള ടീച്ചറുടെ വീഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലാണ്…

ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡിയായ ടെസ്റ്റിയ സനൂപും ഹനാനുമായി പരിചയപ്പെടുന്നത് ഹനാന്‍ ഡിഗ്രി ഒന്നാം വര്‍ഷം ജോയിന്‍ ചെയ്യുമ്പോഴാണ്.. കോളേജില്‍ ആര്‍ട്ട്‌സ് പ്രോഗ്രാമിലെല്ലാം പോപ്പുലര്‍ ആയത് കൊണ്ട് ഹനാനെ എല്ലാവരും നോട്ട് ചെയ്തിരുന്നു. ഹനാന്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ അവള്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്തു. അന്ന് ഒപ്പനയില്‍ മെയിന്‍ സിംഗര്‍ ഹനാന്‍ ആയിരുന്നു. അതിനായി ഹനാനെയും മറ്റു കുട്ടികളെയും മഹാരാജാസ് കോളേജില്‍ കൊണ്ടു പോയത് ടെസ്റ്റിയ ടീച്ചറായിരുന്നു. ആ ഒരു പ്രോഗ്രാമോടു കൂടിയാണ് ഈ ടീച്ചറുമായി ഹനാന്‍ നല്ല അഫക്ഷനാകുന്നത്. പിന്നീട് ആ കുട്ടിയോട് അടുത്ത് സംസാരിച്ചപ്പോഴാണ് അവളുടെ കുടുംബ പശ്ചാത്തലവും മറ്റും ടീച്ചര്‍ അറിയുന്നത്.

പ്രാക്ടീസ് ടൈമില്‍ തുടര്‍ച്ചയായി ഹനാന്‍ ലീവ് എടുക്കുമായിരുന്നു. അങ്ങനെ ലീവ് എടുത്തപ്പോള്‍ ഹനാനെ മാറ്റണമെന്ന് പലരും പറഞ്ഞട്ടിട്ടും ടീച്ചര്‍ മാത്രമാണ് അതില്‍ തന്നെ സ്റ്റിക്ക് ഓണ്‍ ചെയ്ത് നിന്നത്. ഒടുവില്‍ ഹനാനോട് എന്താ നിന്റെ പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ ചെവിയ്ക്ക് ഭയങ്കര ഇന്‍ഫെക്ഷനാണ്, വേദനയാണ്.. കിംമില്‍ ട്രീറ്റ്‌മെന്റിലാണെന്ന് പറഞ്ഞു. എന്നിട്ടും ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഹനാന്‍ പ്രോഗ്രാം ചെയ്യാന്‍ വന്നിരുന്നു. രാവിലത്തെ സെക്ഷനില്‍ ഹനാന്‍ മേക്കപ്പ് ഇട്ട് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വേദന കൂടി. വേദന കൂടിയപ്പോള്‍ പെയിന്‍ കില്ലറും ഇയര്‍ ഡ്രോപ്‌സും ചെവിയില്‍ ഒഴിച്ചിട്ടാണ് അവള്‍ പ്രേഗ്രാമിന് സ്റ്റേജില്‍ കയറിയത്. സ്‌റ്റേജില്‍ നന്നായി തന്നെ അവള്‍ പെര്‍ഫോം ചെയ്തു. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വേദന കൂടി. ഉടന്‍ തന്നെ അവളെയും കൂട്ടി ടീച്ചര്‍ കോളേജ് ബസ്സില്‍ അവളെ ട്രീറ്റ് ചെയ്തിരുന്ന കളമശ്ശേരി കിംമ്‌സില്‍ കൊണ്ടുപോയി. ഫസ്റ്റ് എയ്ഡും കൊടുത്തു.. അവള്‍ക്ക് ചെവിയില്‍ വാക്‌സാണ്.. വാക്‌സ് തിക്കായിട്ട് അതൊരു ക്രിസ്റ്റല്‍ ഫോമിലായിരിക്കുകയാണെന്നും അടുത്ത ദിവസം തന്നെ എമര്‍ജന്‍സി സര്‍ജറി വേണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

കോളേജ് ബസ്സിലിരിക്കുന്ന ബാക്കി കുട്ടികളെ വീട്ടിലെത്തിക്കേണ്ടതിനാല്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞിട്ട് അവിടിന്ന് ഡിസ്ചാര്‍ജ് വാങ്ങിച്ച് ടീച്ചര്‍ കോളേജ് ഡയറക്ടറെയും എം.ഡിയെയും കോണ്‍ടാക്ട് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നല്ല ഇ.എന്‍.ടി ഉണ്ട് പറഞ്ഞ പ്രകാരം മറ്റു കുട്ടികളെ വീടുകളിലെത്തിച്ചിട്ട് ഹനാനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അപ്പോള്‍ സമയം 11.30 ആയിരുന്നു. ആശുപത്രിയില്‍ ഹനാന് ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംഡി അറെയ്ഞ്ച് ചെയ്തിരുന്നു. അന്ന് രാത്രി ഹനാനെ നെഴ്‌സിനെ ഏല്‍പ്പിച്ച് ടീച്ചര്‍ വീട്ടിലേയ്ക്ക് മടങ്ങി. രണ്ട് ചെറിയ കുട്ടികള്‍ ഉള്ളത് കൊണ്ടാണ് ഹനാനെ നെഴ്‌സിനെ ഏല്‍പ്പിച്ച് ടീച്ചര്‍ മടങ്ങിയത്.

അടുത്ത ദിവസം കോളേജില്‍ പോയി സൈന്‍ ചെയ്ത് ശേഷം ടീച്ചര്‍ നേരെ പോയത് ആശുപത്രിയിലേയ്ക്കായിരുന്നു. അന്ന് രാവിലെയായിരുന്നു ഹനാന്റെ സര്‍ജറി. സര്‍ജറിയും കഴിഞ്ഞ് ഡോക്ടറെ കണ്ട് ഒബ്‌സര്‍വേഷനില്‍ കയറി കണ്ട ശേഷമാണ് ടീച്ചര്‍ മടങ്ങിയത്. പിന്നീട് കുറച്ച് ദിവസം ഹനാല്‍ ലീവായിരുന്നു. അതുകഴിഞ്ഞ് ഹനാന്‍ കോളേജില്‍ വന്ന് തുടങ്ങിയപ്പോള്‍ ഒരു ദിവസം ടീച്ചറോട് പറഞ്ഞു, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താല്‍ കൊള്ളാം എന്നുണ്ടെന്ന്. എന്തെങ്കിലും ഇനിഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടോ എന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ ഒരു 10,000, 15,000 ഉള്ളൊരു ബിസിനസ് താന്‍ നോക്കുന്നുണ്ടെന്നാണ് ഹനാന്‍ പറഞ്ഞത്. അതുകൊണ്ടൊരു ഫിഷ് ബിസിനസ്സാണ് സ്റ്റാര്‍ട്ട് ചെയ്യുന്നതെന്ന് ഹനാന്‍ പറഞ്ഞു. ഇത് കേട്ട് ടീച്ചര്‍ പറഞ്ഞത് മോള്‍ക്ക് അതിന് സാധിക്കില്ലെന്നായിരുന്നു. പക്ഷേ ഹനാന്‍ പിന്‍മാറാന്‍ തയ്യാറായില്ല. അത്യാവശ്യം പ്രോഫിറ്റുണ്ടെന്നും അവിടത്തെ രണ്ട് ലോക്കല്‍സ് സഹായിക്കാന്‍ ഉണ്ടെന്നും അതുകൊണ്ട് ഞാനീ ബിസിനസ് ചെയ്യാം എന്നായിരുന്നു അവള്‍ പറഞ്ഞത്. “മോളെ നീ സൂക്ഷിക്കണം നീ ഒരു പെണ്‍കുട്ടിയാണ്.. രാത്രി വരെ ആണുങ്ങള്‍ നില്‍ക്കുന്നത് പോലെ നിനക്ക് നില്‍ക്കാനാകില്ല. അതിരാവിലെ മീന്‍ എടുക്കാന്‍ പോകണം.” “എനിക്ക് രണ്ട് സഹായികളുണ്ട്. അവര്‍ പോയി മീന്‍ എടുത്തിട്ട് വരും. ഞാന്‍ ഇടയ്‌ക്കൊക്കെ പോയാല്‍ മതി. ഞാന്‍ നന്നായി നിന്നോളാം”.


കളമശ്ശേരി തോഷിബ പൈപ്പ്‌ലൈന്‍ ജംഗ്ഷനില്‍ ഒരു ബജി കടയുടെ മുന്നിലാണ് ഹനാല്‍ ഈ സംരംഭം ആരംഭിച്ചത്. അതുകഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞിട്ട് അവള്‍ ടീച്ചറോടു വന്ന് പറഞ്ഞു… മാം ഞാനത് സ്റ്റോപ്പ് ചെയ്തു. അവിടെ സ്റ്റോപ് ചെയ്തിട്ട് ഞാന്‍ തമ്മനത്ത് സ്റ്റാര്‍ട്ട് ചെയ്തു. എന്തു പറ്റിയെന്ന് പറഞ്ഞപ്പോള്‍ എന്നോടൊരാള്‍ മോശമായി പെരുമാറിയെന്നും അതുകൊണ്ട് അവിടെ തുടര്‍ന്ന് നില്‍ക്കാന്‍ ആയില്ലെന്നുമാണ് ഹനാന്‍ പറഞ്ഞത്. ‘ഞാനൊരു പെണ്‍കുട്ടിയല്ലേ..അതുകൊണ്ട് ഞാന്‍ അവിടെ നിര്‍ത്തി. തമന്നത്ത് അത്യാവശ്യം നല്ല വില്‍പ്പന നടക്കുമെന്നൊക്കെ അറിഞ്ഞു..’ അവിടെ ഹനാന് ഒരു സഹായിയുണ്ട്.. പനങ്ങാടാണ് ഹനാന്‍ ഇപ്പോല്‍ താമസിക്കുന്നത്. അവിടിന്ന് രാവിലെ മൂന്ന് മണിക്ക് സൈക്കിളില്‍ വന്ന് സഹായിയുടെ കൂടെ മീന്‍ എടുക്കാന്‍ ചമ്പക്കര പോയി മീന്‍ എടുത്തോണ്ട് വന്നിട്ട് അവിടുള്ളൊരു വീട്ടില്‍ മീന്‍ സ്‌റ്റോര്‍ ചെയ്യാന്‍ വെച്ചിട്ടാണ് ഹനാന്‍ കോളേജില്‍ പോകുന്നത്. കോളേജില്‍ നിന്നും വൈകിട്ട് അവിടേയ്ക്ക് പോയിട്ട് രാത്രി 10.30 യോടു കൂടിയാണ് ഹനാന്‍ വൈറ്റിലയില്‍ നിന്നും സൈക്കിള്‍ ഓടിച്ച് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നത്…

ഹനാന്‍ തമന്നത്ത് സ്റ്റാര്‍ട്ട് ചെയ്തിട്ട് മൂന്ന് ദിവസമെ ആയിട്ടുള്ളു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് ശെരിയാണെന്ന് ടീച്ചര്‍ സമ്മതിക്കുകയും ചെയ്തു. തമ്മന്നത്ത് തുടങ്ങിയിട്ട് മൂന്ന് ദിവസമെ ആയിട്ടുള്ളു… പക്ഷേ അതിന് മുമ്പ് ഹനാനൊരു ഹിസ്റ്റൊറി ഉണ്ട്.. അതിന് മുമ്പ് തോബിഷ പൈപ്പ്‌ലൈനില്‍ അവളെ സഹായിച്ച ആളുടെ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ ലൈവ് ചെയ്തപ്പോള്‍ കൊടുത്തിട്ടുണ്ട്. അയാളോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാം. ആ കുട്ടി മോതിരം വാങ്ങിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ കുട്ടി റിംഗ് വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ഏഴാം ക്ലാസ് മുതല്‍ ഫഌവര്‍ ഗേള്‍ ആയും ബ്രൈഡ് മെയ്ഡായിട്ടും ഇവന്റ്‌സിലും മേരേജിലുമൊക്കെ പാടാന്‍ പോയിട്ടും മറ്റും കിട്ടുന്ന കാശു കൊണ്ടാണ് ഈ കുട്ടി ജീവിച്ചിരുന്നത്. അവസാന ആഴ്ച്ച എറുണാകുളത്ത് ഒരു മാളില്‍ അവള്‍ കോംമ്പയര്‍ ചെയ്തിരുന്നു. മൂന്ന് ദിവസമായിരുന്നു കോമ്പയര്‍. ഓരോ ദിവസം 5,000 രൂപ വെച്ച് അവള്‍ക്ക് കിട്ടിയിരുന്നു. ഇതെല്ലാം അവളുടെ അക്കൗണ്ടില്‍ ഇട്ടിട്ടാണ് അവള്‍ മോതിരം വാങ്ങിയത്.

അവളൊരു പെണ്‍കുട്ടിയാണ്… അവളുടെ ആഗ്രഹത്തിന് അവളൊരു മോതിരം വാങ്ങിച്ചു. അവള്‍ക്ക് കണ്ണെഴുതാനും അതുപോലെ നല്ല ഡ്രെസ് ചെയ്യാനുമൊക്കെ ആഗ്രഹം കാണും. മീന്‍ കച്ചവടം ചെയ്യുന്നു എന്നു കരുതി മോതിരം ഇടേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവളുടെ ആഗ്രഹത്തിനൊരു മോതിരം വാങ്ങിച്ചു. എത്രയോ കുടുംബം മീന്‍ കച്ചവടം നടത്തിയിട്ട് കുടുംബം പുലര്‍ത്തുന്നുണ്ട്.. ആ കുട്ടിയ്ക്ക് ചെവിയ്ക്ക് ഇന്‍ഫെക്ഷന്‍ ആയപ്പോള്‍ 50,000 രൂപയോളം മാനേജ്‌മെന്റിന് ചെലവായിട്ടുണ്ട്. പക്ഷേ ഇന്ന് വരെ ആ കുട്ടി സ്വന്തം ചികിത്സയ്ക്കായി പൈസ ആരോടും ചോദിച്ചിട്ടില്ല. ടീച്ചറാണ് ഇനിഷേയീറ്റീവ് എടുത്തിട്ട് മാനേജറെ വിളിച്ച് പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹനാന്റെ അക്കൗണ്ടില്‍ പൈസ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവളുടെ അക്കൗണ്ടില്‍ പൈസ ഇടാന്‍ അവള്‍ പറഞ്ഞിട്ടില്ല. ഇത്രയൊക്കെ സ്ട്രഗിള്‍ ചെയ്ത് ജീവിക്കുന്ന ഒരു കുട്ടിയെ എന്തിനാണ് മെന്റലി സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്ത് ഹരാസ് ചെയ്യുന്നത്. അവളുടെ ഒരു അദ്ധ്യാപിക എന്ന നിലയില്‍ എനിക്ക് ദു:ഖമുണ്ടെന്ന് ടീച്ചര്‍ പറയുന്നു….


Hanan teacher about Hanan history

Farsana Jaleel :