സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹനാന്. അടുത്തിടെ ബിഗ്ബോസ് മലയാളം സീസണ് 5 ലും എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ഹനാന് പുറത്താകുകയായിരുന്നു. ഇപ്പോഴിതാ ഈ ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം ഒരു അഭിമുഖത്തില്‍ ഹനാന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

‘ഞാന്‍ അവിടെ സുഖവാസത്തിന് പോയതല്ല ഗെയിം കളിക്കാന്‍ പോയതാണ്. ഞാന്‍ എന്റെ ഒരു ഗെയിം സ്ട്രാറ്റജി അവിടെ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്ത് എടുത്തിട്ടുണ്ട്. ഞാന്‍ ഒരു ടോം ആന്റ് ജെറി ഗെയിമാണ് അവിടെ കളിച്ചത്. ബിഗ് ബോസ് ആയിരുന്നു എന്റെ ടോം ഞാന്‍ ജെറിയായിരുന്നു.
അവിടെ ഉള്ള മനുഷ്യരുടെ റിയല്‍ ക്യാരക്ടര്‍ പുറത്ത് കൊണ്ടുവരികയായിരുന്നു എന്റെ ലക്ഷ്യം. എല്ലാ മനുഷ്യരും ഒന്നും തികഞ്ഞവരല്ല. അവിടെ ഉള്ളവരെല്ലാം എന്റെ കുറ്റങ്ങളാണ് കൂടുതല്‍ കണ്ട് പിടിക്കാന്‍ ശ്രമിച്ചത്. അവിടെ എല്ലാവര്ക്കും നിലനില്‍പ്പാണ് പ്രശ്നം. എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്.
ഒറ്റയ്ക്ക് സംസാരിച്ചത് എന്റെ ടോം ആന്റ് ജെറി ഗെയിമിന്റെ ഭാഗമായി. ബിഗ് ബോസ് എന്റെ ഹീറോയാണ്. അഖില്‍ ചേട്ടന് നല്ല ഗെയിമറാണ്. നല്ല മൂല്യമുള്ള ഡിസര്‍വിങ് ആയിട്ടുള്ളവര്‍ ജയിക്കട്ടെ. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഹൗസില്‍ പോയ ശേഷം എനിക്ക് മനസിലായി.
എന്നെ സംബന്ധിച്ച് എന്റെ ഗെയിം പ്ലാന്‍ സക്സസാണ്. ഞാന്‍ സിഗരറ്റ് വലിക്കുന്നത് ക്യാമറയില്‍ കാണിച്ചോയെന്ന് ചിലര്‍ എന്നോട് ചോദിച്ചു. മനപൂര്‍വമാണ് അവരെ പ്രവോക്ക് ചെയ്തതും ഇറിറ്റേറ്റ് ചെയ്തതും. ചതി എനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല’ എന്നും ഹനാന് പറഞ്ഞു
