വിവാഹം വാ​​ഗ്ദാനം നൽകി പീ ഡിപ്പിച്ചു; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ഹാഫിസ് അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീ ഡിപ്പിച്ചുവെന്ന പരാതിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും സിനിമാ നടനുമായ ഹാഫിസാണ് അറസ്റ്റിലായത്. ഇയാൾ തൃക്കണ്ണൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്.

ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ്. ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റീൽസ് എടുക്കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയും പിന്നീട് വിവാഹം വാ​​ഗ്ദാനം നൽകി പീ ഡിപ്പിക്കുകയുമായിരുന്നുവെന്നാണ് വിവരം.

മറ്റ് ഏതെങ്കിലും പെൺകുട്ടിയെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഹഫീസിന്റെ ഫോണുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രണ്ട്, മൂന്ന് സിനിമകളിലും ​ഹാഫിസ് അഭിനയിച്ചിട്ടുണ്ട്. നിരവധി ഫോളോവേഴ്സും ഹാഫിസിനുണ്ട്.

Vijayasree Vijayasree :