എന്റെ പേര് അമിതാഭ് ബച്ചന്‍’,എന്താണ് ബച്ചന്‍ ജി താങ്കളെഅറിയാത്തവരുണ്ടോ? ഗുഡ് നൈറ്റ് മോഹന്റെ ചോദ്യത്തിന് അമിതാഭ് ബച്ചൻ നൽകിയ മറുപടി വൈറൽ

ഇന്ത്യൻ സിനിമയുടെ ബിഗ് ബി രാജ്യത്തെ ഏറ്റവും നല്ല നടനും മനുഷ്യനുമാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ ജനപ്രിയ ഹിറ്റ്‌ സിനിമകളുടെ നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹന്‍.

ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയ ചില വ്യക്തികളാണ് തനിക്ക് പ്രചോദനമായി തീര്‍ന്നത് . അതിലൊരാള്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ മുന്‍നിരയിലുള്ള അമിതാഭ് ബച്ചനാണ്.അമിതാഭ് ബച്ചൻ രാജ്യത്തെ ഏറ്റവും നല്ല നടനും മനുഷ്യനുമാണ് – അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസീനിനു നൽകിയ അഭിമുഖത്തിലാണ് മോഹൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഗുഡ് നൈറ്റ് മോഹന്റെ വാക്കുകൾ ഇങ്ങനെ :-

ഒരിക്കല്‍ മുംബൈയില്‍ വച്ച്‌ അമിതാഭ് ബച്ചനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മോഹന്‍ ജി നിങ്ങള്‍ എന്നെ വച്ച്‌ എന്താണൊരു പടം ചെയ്യാത്തത്’. ചോദ്യം കേട്ട് ഞാന്‍ അന്തം വിട്ടു നിന്നു. കാരണം ഇതിഹാസം നമ്മുടെ മുന്നില്‍ നിന്ന് അവസരം നല്‍കുകയാണ്.

മറ്റൊരിക്കല്‍ ഞാനും മകനും കൂടി ഒരിക്കല്‍ ഒരു പ്രൊജക്ടിനെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹത്തെപ്പോയി കണ്ടു. എന്നെ പുള്ളിക്കറിയാം. അദ്ദേഹം എന്റെ മകനോട് പറഞ്ഞു, ‘എന്റെ പേര് അമിതാഭ് ബച്ചന്‍’. ഞാന്‍ ചിരിച്ചു. ‘എന്താണ് ബച്ചന്‍ ജി താങ്കളെ അറിയാത്തവരുണ്ടോ?’.അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞ ഉത്തരം. ‘ഞാന്‍ വെറും ഒരു സിനിമാ അഭിനേതാവാണ്. സിനിമ കാണാത്ത ഒരുപാടാളുകള്‍ ഈ രാജ്യത്തുണ്ടാകും. അതുകൊണ്ട് പുതിയൊരാളെ കാണുമ്പോൾ സ്വയം പരിചയപ്പെടുത്തും’. അതുകൊണ്ടാണ് ബച്ചന്‍ ഇന്ത്യയിലെ ഏറ്റവും നല്ല നടനും മനുഷ്യനുമാകുന്നത്-ഗുഡ് നൈറ്റ് മോഹന്‍ പറയുന്നു.

സ്വപ്നങ്ങളെ തന്റെ മടിയില്‍ ചെന്ന് പിടിച്ചെടുത്തവനാണ് ഗുഡ്നൈറ്റ് മോഹന്‍. കിലുക്കം, സ്ഥടികം, മിന്നാരം തുടങ്ങി മലയാള സിനിമകള്‍ കണ്ട ജനപ്രിയ ഹിറ്റുകളുടെ നിര്‍മാതാവ്. അയ്യര്‍ ദ ഗ്രേറ്റ്, ദേശാടനം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി കാലഘട്ടത്തിലെ പരീക്ഷണ ചിത്രങ്ങള്‍, ചാന്ദ്നി ബാര്‍ എന്ന ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്.

gudnit mohan- reveals about big b

Noora T Noora T :