ബേസിലിന് അത് സംഭവിച്ച ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ; ‘സുരാജിന് കൈ കൊടുക്കാതെ ​ഗ്രേസ്, പിന്നീട് സംഭവിച്ചത്?

നേരത്തെ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായതെ ബേസിലിന്റെ കൈകൊടുക്കൽ. ഇത് വലിയ ട്രോളുകൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ​ഗ്രേസ് ആന്റണിയുടെ വിഡിയോ ചർച്ചയായിരുന്നു. ഇവരുടെ തന്നെ ഇഡി എന്ന സിനിമയിലെ ഓഡിയോ ലോഞ്ചിന് ആണ് സംഭവം.

വേദിയിൽ ഇരിക്കുകവനായി എത്തിയ ​ഗ്രേസ് പലർക്കും കൈകൊടുക്കുമ്പോൾ സുരാജ് കൈനീട്ടിയെങ്കിലും ​ഗ്രേസ് ശ്രദ്ധിച്ചില്ല.

സുരാജിന് സമീപത്ത് ടൊവിനോ തോമസും ഉണ്ടായിരുന്നു. ഇതോടെ ഈ വീഡിയോ വൈറലായി. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് ഈ വിഡിയോ പോസ്റ്റ് വന്നത്.

അതേസമയം ഈ വീഡിയോ വൈറലായതോടെ കമന്റുമായി താരങ്ങൾ തന്നെ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ രസകരമായ കമന്റ്. ഇതിനു മറുപടിയായി ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാ​ഗ് ചെയ്ത് സുരാജിന്റെ കമന്റ്. ഇതോടെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മാസ് മറുപടി. ഇതോടെ ആരാധകരും രസകരമായ കമന്റുമായി എത്തുകയായിരുന്നു.

Vismaya Venkitesh :