ചിമ്പു, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഗൗതം വാസുദേവ് മേനോന്റെ സംവിധാത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിണ്ണൈത്താണ്ടി വരുവായ.. പകുതി രംഗങ്ങളിലും ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം താരങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ഗൗതം
വളരെ കാൻഡിഡ് ആയി, റിയലായി ഷൂട്ട് ചെയ്ത ഫിലിം ആണ് ചിത്രം. അതിൽ തൃഷ നടന്നു വരുന്ന സീനിൽ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാചുറലായി വന്നതാണ്. അതിൽ പകുതി രംഗങ്ങളിലും താരങ്ങൾ അഭിനയിക്കുമ്പോൾ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല. കാരണം, റിഹേഴ്സൽ ചെയ്ത സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു കുറേ സീനുകൾ. നമ്മൾ നായകന്മാരോടു കഥ പറയുമ്പോൾ അവർ റൊമാൻസ് മാത്രം പോരാ, ആക്‌ഷനും വേണം എന്നു പറയുന്നതിനാൽ ആക്‌ഷനിലേക്കു പോകുന്നതാണ്. യഥാർഥത്തിൽ ഞാനിഷ്ടപ്പെടുന്നത് റൊമാന്റിക് മൂവീസ് ചെയ്യാനാണ്. ഗൗതം മേനോൻ പറയുന്നു
gowtham menon