അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ താരമാണ് ഗൗരി നന്ദ. കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ വിശേഷങ്ങൾ പങ്കുവച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിൽ ഗൗരി എത്തിയിരുന്നു. ലൈവിൽ ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നല്കിയ മറുപടി വൈറലായിരിക്കുന്നു
രസകരമായ രീതിയിലാണ് മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്.
സിനിമാ ജീവിതത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നു ഗൗരി നന്ദ പറയുന്നു.
GOWRI NANDHA