അവതാറിന്‌ പേര് നൽകിയത് ഗോവിന്ദ ! പകരം കാമറൂൺ നൽകിയ വേഷം നിരസിച്ചതിന് വിചിത്രമായ കാരണം !

ഇന്നും അത്ഭുതമാണ് അവതാർ ലോക പ്രേക്ഷകർക്ക് . ആ പേര് തന്നെ ഒരത്ഭുതമാകുമ്പോൾ അവതാർ എന്ന പേര് നിർദേശിച്ചത് താൻ ആണെന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം ഗോവിന്ദ .

വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണിനോട് ‘അവതാര്‍’ എന്ന സിനിമാപ്പേര് താനാണ് പറഞ്ഞു കൊടുത്തതെന്നും സിനിമയില്‍ അദ്ദേഹം തനിക്കായി വെച്ചുനീട്ടിയ വേഷം താന്‍ തള്ളിയെന്നും ഗോവിന്ദ വെളിപ്പെടുത്തി.

ശരീരത്ത് പെയ്ന്റ് അടിക്കണമെന്നതായിരുന്നു റോള്‍ ഉപേക്ഷിക്കാന്‍ കാരണമായി പറഞ്ഞത്. ഇന്ത്യാ ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഗോവിന്ദ ഇക്കാര്യം പറഞ്ഞത്. പേരിട്ട ശേഷം സിനിമ വന്‍ ഹിറ്റാകുമെന്നും പറഞ്ഞു. അത് സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. സിനിമ പൂര്‍ത്തിയാക്കാന്‍ ഏഴു വര്‍ഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞപ്പോള്‍ ജെയിംസ് കാമറൂണ്‍ ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് എങ്ങിനെ ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ താങ്കളുടെ സങ്കല്‍പ്പലോകമെന്നത് ഏറെക്കുറെ അസാധ്യമാണ് എന്നതുകൊണ്ടാണ് ഇങ്ങിനെ പറഞ്ഞതെന്നായിരുന്നു ഗോവിന്ദയുടെ മറുപടി. സിനിമയ്ക്ക് അദ്ദേഹം അവതാര്‍ എന്ന് പേര് നല്‍കുകയും അന്യഗ്രഹജീവികളെ കാട്ടുകയും ചെയ്തു.

ഏകദേശം 410 ദിവസത്തെ ഷൂട്ടിംഗായിരുന്നു സിനിമയിലെ വേഷം ചെയ്യാന്‍ ഗോവിന്ദയോട് കാമറൂണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശരീരത്ത് പെയ്ന്റ് ചെയ്ത് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനനാല്‍ ക്ഷമാപണത്തോടെ റോള്‍ നിരസിച്ചു. സിനിമ സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.

മൂന്ന് വര്‍ഷത്തിന് ശേഷം ഗോവിന്ദയും ഇതേ പേരില്‍ ഒരു സിനിമ ചെയ്തു. സണ്ണി ഡിയോളും മറ്റൊരു നായകനായി എത്തിയ സിനിമ പഹ്‌ലജ് നിഹലാനിയാണ് ചെയ്തത്. എന്നാല്‍ ഈ സിനിമ വിജയമായില്ല. 12 വര്‍ഷത്തിന് ശേഷം ഹോളിവുഡ് സൂപ്പര്‍ഹിറ്റ് അവതാറിന് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചന തുടങ്ങിയതായിട്ടാണ് പുറത്തുവരുന്ന വിവരം. 2021 ല്‍ സിനിമ തീയറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.

govinda about avatar movie

Sruthi S :