രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ പുതിയ പുതിയ പരീക്ഷങ്ങളിലാണ് താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങളെല്ലാം. ലോക്ക് ഡൗൺ കാലത്ത് ഫോട്ടോ ഷെയർ ചെയ്ത് കൊണ്ടാണ് ഗോവിന്ദ് പത്മസൂര്യ എത്തിയത് . മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ് നടൻ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്തിരിക്കുന്നത്.

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത് എന്നും ഗോവിന്ദ് പത്മസൂര്യ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.
GOVIND