നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേക വനിതാ ജഡ്ജിയും വിചാരണ കോടതിയുമാകാമെന്നു സർക്കാർ ..
ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ പ്രത്യേക വനിതാ ജഡ്ജിയെ അനുവദിക്കുന്നത് അഭികാമ്യമെന്നു സർക്കാർ. പ്രത്യേക കോടതിയാകാമെന്നും സർക്കാർ ഹൈ കോടതിയിൽ നിലപാട് അറിയിച്ചു. ദിലീപ് കേസിൽ വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നും സർക്കാർ ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ് സിബിെഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പൊലീസ് അന്വേഷണം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. ഏത് ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
government against dileep