തന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക് തുടക്കം; എന്നാൽ വിവാഹത്തിന് ക്ഷണിച്ചില്ല; നടി ഗോപികയ്ക്ക് എതിരെ സംവിധായകൻ രംഗത്ത്

ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് ഗോപിക. വിവാഹശേഷം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. 2002ല്‍ പുറത്തിറങ്ങിയ ‘പ്രണയമണിത്തൂവല്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപികയുടെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.

താരത്തിനെതിരെ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ തുളസീദാസ്.

ഗോപികയുടെ ആദ്യ ചിത്രമായ പ്രണയമണിത്തൂവലിന്‍റെ സംവിധായകനാണ് തുളസീദാസ്. തന്‍റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഗോപിക തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

എന്തുക്കൊണ്ടാണ് തുളസീദാസിനെ വിവാഹത്തിനു ക്ഷണിക്കാതിരുന്നത് എന്നു അന്ന് ഒരു പത്രപ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചിരുന്നു. തുളസീദാസ് വന്നാല്‍ മറ്റ് പലരും വരില്ല എന്നായിരുന്നു ഇതിനു ഗോപിക നല്‍കിയ മറുപടി.

കൂടാതെ, സിനിമാരംഗത്തെ പലരും തന്നെ ശത്രുവിനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്‍റെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നു ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ കയ്യൊഴിഞ്ഞെന്നും നടിമാരായ റോമയെയും മീരാ നന്ദനെയും നായികമാരാക്കി പടം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ അഡ്വാന്‍സ് തിരികെ നല്‍കി അഭിനയിക്കില്ലെന്ന് അറിയിച്ചുവെന്നും തുളസിദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

gopika

Noora T Noora T :