വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഗോപിക; സന്തോഷം കൊണ്ട് തുള്ളിച്ചാടി ജിപി; കാത്തിരുന്ന നിമിഷം!!

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും ജിപിയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹമടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിപി വന്ന ശേഷം ഗോപികയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോൾ ഗോപിക സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ചിത്രത്തിൽ ഗോപിക അഭിനയിക്കുന്നുണ്ട് എന്ന കാര്യം ജി പി അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു പരിപാടിയിൽ വെച്ച് ജി പിയെക്കുറിച്ച് ഗോപിക പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഗോപികയുടെ ഫാൻ പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ജി പിയും ഗോപികയും ഒന്നിച്ചപ്പോൾ രണ്ട് പേരുടെയും ജീവിതം കൂടുതൽ നിറമുള്ളതായി എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. എന്റെ വളർച്ച എന്നെക്കാളും ആഘോഷമാക്കുന്ന ജി പി ചേട്ടൻ എന്നാണ് ഗോപിക പറഞ്ഞത്.

ബാലതാരമായാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.

ഈ കഥാപാത്രത്തിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഏറെ പ്രേക്ഷകർ ഉണ്ടായിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്നു സാന്ത്വനം. എന്നാൽ സംവിധായകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ കഥയുടെ ഗതി മാറുകയും ഏറെ വൈകാതെ അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

സുമതി വളവ് എന്ന സിനിമയിലാണ് ഗോപിക അഭിനയിക്കുന്നത്. അർജുൻ അശോകൻ നായകനാകുന്ന സിനിമയിൽ ഗോപിക നായിക ആയാണ് എത്തുന്നത് എന്നാണ് വിവരം. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്.

മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ ആണ് സംവിധാനം. മുരളി കുന്നുംപുറത്താണ് സിനിമ നിര്‍മ്മിക്കുന്നത്. സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു പാവം, ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരിന്നുവെങ്കിലും തിനക്കായി എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതൊന്നും വേണ്ടെന്ന് വെയ്ക്കാനും ഇത്തരത്തിലൊരു പ്രചോദനം ആകാനും കാരണം എന്നും ജി പി പറഞ്ഞിരുന്നു.

നായിക ആയി ലോഞ്ച് ചെയ്യുക എന്നത് ചില്ലറക്കാര്യമല്ല. അതില്‍ അവള്‍ ഏറെ ഭാഗ്യവതിയാണ്. അവള്‍ ഇത് ഒരുപാട് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു, ഞാന്‍ ഒരുപാട് കാത്തിരിക്കുന്നു. അവള്‍ എങ്ങനെയാണ് ഇതില്‍ പെര്‍ഫോം ചെയ്യുക എന്നറിയാന്‍ വേണ്ടി. അവള്‍ക്ക് എല്ലാ കാര്യത്തിലും പേടിയാണ്. മീഡിയയെ പേടിയാണ്. അല്ലാതെ ഒരിക്കലും ജാഡയല്ല. നല്ല ഒരു ക്രൂവിന് ഒപ്പമാണ് ഗോപിക എത്തുന്നത്. ഒരു തട്ടുപ്പൊളിപ്പന്‍ സിനിമ തന്നെ ആയിരിക്കും. ഞാന്‍ ചെയ്ത പ്രേതം കോമഡി ആയിരുന്നു, അടുത്ത ഈ സുമതി വളവ് നിങ്ങള്‍ക്ക് ഉറപ്പായും ഇഷ്ടമാകും എന്നും ജി പി പറഞ്ഞിരുന്നു.

Athira A :