നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ്‍ കുക്കിനെ വീട്ടിലേക്ക് വേണം; കുറിപ്പ് പങ്കുവച്ച്‌ ഗോപി സുന്ദര്‍

വീട്ടിലേക്ക് ഒരു പെണ്‍ കുക്കിനെ വേണം. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആളു മതി. വിശദാംശങ്ങള്‍ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക’; സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്

ഒരു ന്യായമായ പോസ്റ്റ് ആണെങ്കിലും രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. കുക്കിനെ തേടുമ്ബോള്‍ പാടാന്‍ അവസരം ചോദിക്കുന്നവരുമുണ്ട്. പാടാന്‍ അവസരം തന്നാല്‍ കുക്ക് ആകാമെന്നാണ് ഒരാള്‍ പറയുന്നത്.

നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്നവര്‍ക്ക് ഈ മെയില്‍ ഐഡി ഒന്നും ഉണ്ടാകില്ലെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. പോസ്റ്റ് വൈറലായ മാറിയിരിക്കുകയാണ്

Noora T Noora T :