ഇതുവരെ ഉണ്ടായതില്‍ വെച്ച് മികച്ച പിറന്നാള്‍; പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞെന്നാണ് വിവരം.

ഇക്കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ ജന്മദിനം കടന്ന് പോയത്. നിരവധിപേരാണ് ഗോപി സുന്ദറിന് ആശംസയുമായി എത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തായ താര നല്‍കിയ പിറന്നാള്‍ സമ്മാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നും കൂടെയുണ്ടായിരിക്കുന്നതിന് നന്ദി എന്ന വാചകം ഡിസ്പളേ ചെയ്ത ഗിഫ്റ്റ് ഹാംപറാണ് താര ഗോപിയ്ക്ക് സമ്മാനമായി നല്‍കിയത്.

തനിക്ക് ആശംസ അറിയിച്ച് വിവിധ ആളുകള്‍ പങ്കുെവച്ച പോസ്റ്റുകള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ ഗോപി സുന്ദര്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കൂട്ടുകാരി പ്രിയ നായര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഇതുവരെ ഉണ്ടായതില്‍ വെച്ച് മികച്ച പിറന്നാള്‍ എന്നാണ് പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍ കുറിച്ചത്.

കഴിഞ്ഞവര്‍ഷവും പ്രിയ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയയ്ക്ക് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രിയ ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച ചിത്രവും പോസ്റ്ററും ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ ഗോപി സുന്ദറും പ്രിയയും സിനിമയ്ക്ക് പോയപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഗായിക അമൃതയുമായുള്ള പ്രണയം ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് ഗോപി സുന്ദര്‍ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ താനും പ്രിയയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവരും പ്രണയത്തിലാണോ എന്ന കമന്റുകളാണ് ഇവര്‍ പങ്കുവെയ്ക്കുന്ന ഫോട്ടോസിന് താഴെ വരാറുള്ളന്നത്. പലപ്പോഴും ഫോട്ടോ പങ്കുവെയ്ക്കുമ്പോള്‍ കമന്റ് ബോക്‌സ് പൂട്ടിവെയ്‌ക്കേണ്ട അവസ്ഥ വരാറുണ്ട്. ഗോപി സുന്ദര്‍ തന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ പങ്കുവെയ്ക്കുമ്പോഴൊക്കെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഗോപി സുന്ദറിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ വരാറുണ്ടെങ്കിലും അതൊന്നും അദ്ദേഹം മൈന്‍ഡ് ചെയ്യാറില്ല. കഴിഞ്ഞ വിഷുവിന് ഗായിക അദ്വൈത പത്മകുമാറുമായുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരുന്നു.

അപ്പോഴും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരും വൃദ്ധാവനില്‍ പോയ ചിത്രങ്ങളും ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരുന്നു. ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി ഗോപി സുന്ദര്‍ പ്രണയത്തിലായിരുന്നു. അഭയയുമായി 10 വര്‍ഷത്തോളെ വര്‍ഷങ്ങളോളം നീണ്ട ലിവിംഗ് ടുഗദറിലായിരുന്നു ഗോപി സുന്ദര്‍. ഇത് അവസാനിപ്പിച്ചാണ് അമൃതയുമായി പ്രണയത്തിലായത്. എന്നാല്‍ ഇരുവരും അകലുകയായിരുന്നു.

മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. കുറച്ച് കാലമായി അന്യഭാഷയില്‍ ആയിരുന്നു ഗോപി സജീവമായിട്ടുണ്ടായിരുന്നത്. എന്നാല്‍ ഗോപി സുന്ദര്‍ ഇപ്പോള്‍ മലയാളത്തിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ഗോപി സുന്ദറിന്റെ മ്യൂസിക് ബാന്‍ഡായ ഗോപി സുന്ദര്‍ ഓണ്‍സെബിളിന്റെ നേതൃത്വത്തില്‍ സ്‌റ്റേജ് പരിപാടികള്‍ നടത്താറുണ്ട്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറിന്റെയും പെണ്‍സുഹൃത്തിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപീ സുന്ദര്‍ ലുലുമാളിലേയ്ക്ക് എത്തിയത്. മയോനി ഗ്ലാമര്‍ വേഷത്തിലായിരുന്നു ഗോപീസുന്ദറിനൊപ്പമെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടുമാണ് മയോനി ധരിച്ചിരിക്കുന്നത് ഗോപീ സുന്ദറും സമാനമായ കളര്‍ കോമ്പിനേഷനിലുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്.

Vijayasree Vijayasree :