സത്യം പുറത്തുവരുന്നു…ബാല- എലിസബത്ത് വിവാദങ്ങൾക്കിടെ പോസ്റ്റുമായി ​ഗോപി സുന്ദർ

സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗായിക അഭയ ഹിരൺമയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോൾ മുതൽ ഗോപി സുന്ദറിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. ​ഗായിക അമൃതയുമായി റിലേഷനിലായിരുന്നപ്പോഴും വേർപിരിഞ്ഞപ്പോഴുമെല്ലാം ​ഗോപി സുന്ദറിനെതിരെ വിമർശനങ്ങളും കടുത്ത സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും ​ഗോപി സുന്ദറിന് വിമർശനം കേൾക്കേണ്ടി വരാറുണ്ടായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമാണ് ​ഗോപി സുന്ദർ. എന്നാൽ അമ്മയുടെ മരണശേഷം വളരെ വിരളമായി മാത്രമാണ് ​ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ ​ഗുരുതര ആരോപണങ്ങളുമായി എത്തിയ സാഹചര്യത്തിൽ ​ഗോപി സുന്ദർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വനത്തിന് നടുവിൽ മഹീന്ദ്ര ജീപ്പിൽ ചാരി നിൽക്കുന്ന ​ഗോപി സുന്ദറാണ് ഫോട്ടോയിലുള്ളത്.

മുണ്ടും ഷർട്ടുമാണ് വേഷം. സത്യം പുറത്തുവരുന്നു എന്ന തലക്കെട്ടാണ് ഫോട്ടോയ്ക്ക് ​ഗോപി സുന്ദർ നൽകിയത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ബാലയ്ക്കുള്ള മറുപടിയാണോ ​ഗോപി സുന്ദർ ഇപ്പോൾ‌ പറയുന്നതെന്നാണ് പോസ്റ്റ് കണ്ട് പലരും ചോദിക്കുന്നത്. എവിടെ ഭായ് ഒരു വിവരവും ഇല്ലല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവരം ഉള്ളതുകൊണ്ട് മിണ്ടാതെ സമ്പൽ സമൃദ്ധിയായി സമാധാനമായി ഇരിക്കുന്നുവെന്നായിരുന്നു ​ഗോപി സുന്ദർ നൽകിയ മറുപടി. നേരത്തെ, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം തിരികെ എത്തിയ ബാല ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗോപി സുന്ദറിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

പി സുന്ദർ പക്കാ ഫ്രോഡാണെന്ന് പറഞ്ഞ ബാല, ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പേടിച്ചിട്ടാണ് വന്നത്. എന്നെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവർക്ക് അറിയാമല്ലോ. സ്നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നതെന്നും ആവർത്തിച്ച് പറഞ്ഞിരുന്നു.

എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ലെന്നും വ്യക്തിപരമായും അല്ലാതെയും അദ്ദേഹം തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നുമാണ് ബാല പറഞ്ഞിരുന്നത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല മറുപടി പറഞ്ഞത്.

ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും എന്നാണ് ബാല പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്‌സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും.

ഒരു തെറ്റായിട്ടുള്ള മനുഷ്യൻ. പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല എന്നുമാണ് ബാല പറഞ്ഞിരുന്നത്. എന്നാൽ ​ഗോപി സുന്ദർ അന്ന് ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചത്. അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്‌നേഹവും എന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള കരുത്തും തന്നു. ഞാൻ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്‌നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാൻ വെയ്ക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്.

നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങൾ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇൻ പീസ് അമ്മ. നിങ്ങൾ എന്നും എന്റെ കരുത്തും മാർഗദീപവുമായിരിക്കും എന്നായിരുന്നു ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Vijayasree Vijayasree :