സിനിമ സിരിയൽ താരങ്ങളുടെ വിശേഷങ്ങളും ആഘോഷങ്ങളും അറിയാൻ പ്രേക്ഷർക്ക് വലിയ താൽപര്യമാണ്.2019 ലെ ക്രിസ്മസ് ഒട്ടുമിക്ക താരങ്ങളും ആഘോഷമാക്കുകയും ചെയ്തു.ഇപ്പോളിതാ ക്രിസ്മസ് ഒന്നിച്ചാഘോഷിച്ച സന്തോഷം പങ്കുവെക്കുകയാണ് ഗോപി സുന്ദറും അഭയഹിരണ്‍മയിയും.ഇരുവരുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളിലെ ഒരു വീഡിയോ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദര്‍ താളമിടുമ്പോള്‍ അഭയ അതിനൊപ്പം ചേരുന്ന ഒരു ഗാനമാലപിക്കുന്നതായാണ് വീഡിയോയില്‍.
എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍.. എന്ന കുറിപ്പിനോടൊപ്പം ഈ വീഡിയോ അഭയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.വീഡിയോയില്‍ ഗോപി സുന്ദര്‍ ഒരു സ്റ്റീല്‍ പ്ലേറ്റില്‍ താളമിടുന്നത് കാണാം. ആ താളത്തിനൊപ്പം അഭയ പാടുകയാണ്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ‘ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ’ എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടുന്നത്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്‍മയി താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.
gopi sundar abhaya hiranmayi instagram video