വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് ആദ്യമായി മീഡിയയോട് പ്രതികരിച്ച് സുരേഷ് ഗോപിയിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. കാളിദാസ് ജയറാമിന്റെ വിവാഹത്തിനിടയിലാണ് ഗോകുൽ സുരേഷ് പ്രണയത്തെക്കുറിച്ചും അനുജൻ മാധവ് സുരേഷിനെക്കുറിച്ചും മനസ് തുറന്നത്.
”വിവാഹം കഴിക്കാൻ സമയം ഉണ്ടല്ലോയെന്നും സമയം ആകുമ്പോൾ നടക്കുമെന്നും നടൻ പറഞ്ഞു. തനിക്ക് അത്ര തിരക്കൊന്നും ഇല്ലെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. മാത്രമല്ല പ്രണയം ഉറപ്പായും ഉണ്ടെന്നും നടൻ വെളിപ്പെടുത്തി. മനോഹരമായ ഫീൽ ആണല്ലോ പ്രണയം.
പ്രണയം ഇല്ലാത്തവർ ഉണ്ടോ. ഉറപ്പായും എനിക്കും പ്രണയം ഉണ്ട്. ആ പ്രണയിനിയെ തന്നെ വിവാഹം കഴിക്കണം എന്നാണ്, സമയം ഉണ്ടല്ലോയെന്നും അത് നിങ്ങൾ അറിയാതെ ആകും നടക്കുകയെന്നും ഗോകുൽ വ്യക്തമാക്കി.
മാധവ് ഇപ്പോൾ കുറച്ചു ഓട്ടത്തിലാണ് അതാണ് കാളിദാസിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്താഞ്ഞതെന്ന് ഗോകുൽ പറഞ്ഞു. ഇതിനിടയിൽ അനുജൻ മാധവ് സുരേഷും പൃഥ്വിരാജും തമ്മിലുള്ള സാമ്യതയെക്കുറിച്ചും ഗോകുൽ സംസാരിച്ചു. ആദ്യമായി സിനിമ ചെയ്യുന്ന ഒരു പയ്യൻ ആണ് മാധവെന്നും രാജുവേട്ടൻ അവന്റെ പ്രായത്തിനോളം തന്നെ വര്ഷം എക്സ്പീരിയൻസ് ഉള്ള ആളാണെന്നും ഗോകുൽ പറഞ്ഞു.
അതേസമയം തന്റെ അച്ഛന്റെ നേച്ചർ മാധവിന് കിട്ടിയ പോലെ ആണ് തനിക്ക് തോന്നിയത്. പിന്നെ അവൻ നല്ല ചെറുപ്പവും. അവൻ ആ ചോര തിളപ്പിൽ കാണിക്കുന്നത് അല്ലെങ്കിൽ പറയുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്നും രാജുവേട്ടനുമായി സ്വഭാവത്തിൽ സാമ്യത വരാൻ ജെനിറ്റിക്കലി ബന്ധം ഒന്നും ഇല്ലല്ലോയെന്നും ഗോകുൽ ചോദിച്ചു. പിന്നെ അദ്ദേഹവുമായി എന്തിനാണ് അവനെ കംപെയർ ചെയ്യുന്നത് എന്നാണ് ആലോചിക്കുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.