നടൻ ഗോകുലൻ വിവാഹിതനായി

നടൻ ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് മറ്റ് സിനിമകള്‍.

Noora T Noora T :