മമ്മൂട്ടിയുടെ ഭാര്യയുടെ ആ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി… തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്!

സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തി. സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്. ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ. അച്ഛന്റെ ശൈലിയുടെ നിഴലുകളില്ലാതെ സ്വന്താമയൊരു ഇടം കണ്ടെത്തുകയാണ് ഗോകുൽ എന്ന യുവ നടൻ.

മുദ്ദുഗൗ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗോകുല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അഭിനയിപ്പിച്ച്‌ പൊലിപ്പിക്കാന്‍ തനിക്കാവുമെന്ന് താരപുത്രന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെപ്പോലെയുള്ള ശരീരഭാഷ മാത്രമല്ല നിലപാടുകള്‍ പ്രകടിപ്പിക്കുന്ന കാര്യത്തിലും അച്ഛന്റെ അതേ രീതി തന്നെയാണ് ഗോകുല്‍ പിന്തുടരുന്നത്. വമ്പൻ വിജയങ്ങൾ ഒന്നും കൈവശം ഇല്ലെങ്കിലും ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന് സാധിച്ചിട്ടുണ്ട്.

ഗോഗുലിന്റെ വാക്കുകൾ

അച്ഛനും ചിലപ്പോൾ സ്വന്തം മകനോട് പറയാനുള്ള ഷൈനസ് കാണുമായിരിക്കും. ഇര എന്ന സിനിമ കണ്ടിട്ട് നിന്നെ കറക്‌ടായിട്ട് ഫ്രെയിം ചെയ്‌തിട്ടില്ല എന്ന് പറഞ്ഞിരുന്നു. അതുപോലെ ഇളയരാജ എന്നു പറഞ്ഞ സിനിമയിൽ ഞാൻ ഡബ്ബ് ചെയ്‌ത് കഴിഞ്ഞിട്ട് അച്ഛൻ കണ്ടിരുന്നു. നമ്മൾ കൊടുക്കുന്ന ത്രോവിന് കുറച്ച് ഡിഫറൻസ് വരുത്തണം.. എന്നാലെ ഓഡിയൻസിന്റെ അടുത്ത് അത് കറക്‌ടായിട്ട് എത്തുകയുള്ളുവെന്നും പറഞ്ഞിരുന്നു. അമ്മ കുറച്ച് കോംപ്ളിമെന്റ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുള്ളത്, മമ്മൂട്ടി സാറിന്റെ വൈഫ് പറഞ്ഞതിലാണ്. മാം ആണെങ്കിൽ എന്റെ വർക്ക് കാണുന്നു എന്നത് തന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്. ചെന്നൈയിൽ വച്ച് മീറ്റ് ചെയ്‌തപ്പോൾ എന്റടുത്ത് ഒന്നുരണ്ട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ പറയുന്ന പോലെ തന്നെ സന്തോഷമുള്ള കാര്യമായിരുന്നു അത്’.

മലയാള സിനിമയിൽ താരപുത്രന്മാർ സിനിമയിലെത്തി കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ മലയാള സിനിമയിലെ താര പുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നാണ് ഗോകുൽ സുരേഷ് പറയുന്നത്.
മലയാള സിനിമയിലെ മുനമിറ താരങ്ങളെയെല്ലാം പരിചയമുള്ള ഗോകുലിന് പക്ഷെ റോൾ മോഡൽ ഫഹദ് ഫാസിൽ ആണ്. സിനിമയിൽ തനിയ്ക്ക് ഏറ്റവും സന്ദോഷം തോന്നിയത് മറ്റൊരു കാര്യമാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് സിനിമയിലെ കഥാപാത്രങ്ങൾ കണ്ട് അഭിനന്ദിച്ചപ്പോഴാണെന്ന് ഗോകുൽ പറയുന്നു. ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു ആ അഭിനന്ദങ്ങൾ. അഭിനയത്തിൽ അച്ഛൻ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് മറപടി നൽകവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്

അതേ സമയം ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര താരരാജാക്കന്മാരിൽ ഒരാളായിരുന്നു സുരേഷ് ഗോപി.തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ വേരുറപ്പിച്ച അതുല്യ പ്രതിഭ.നായക വേഷത്തിൽ മിക്കതും പോലീസ് കഥാപാത്രങ്ങൾ.പോലീസ് വേഷങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ എന്നും ഭദ്രമായിരുന്നു. കുറേ നാളുകളായി സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്.എന്നാൽ ഇപ്പോളിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിക്കലാണ് സുരേഷ് ഗോപി.അച്ഛന്റെ തിരിച്ചുവരവിന്റെ അതിയായ സന്തോഷം ഉണ്ടെന്നും മകൻ ഗോകുൽ സുരേഷ് പറയുന്നു . കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതാണ് ഇദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുണ്ടായ കാരണം.ബിജെപിക്ക് വേണ്ടി മത്സരിച്ചു എന്നത് താരത്തിന് സിനിമയ്ക്കകത്തും പുറത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്നാൽ ഇപ്പോളിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിക്കലാണ് സുരേഷ് ഗോപി.

Gogul Suresh

Noora T Noora T :