ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം – വെറുതെ വിടാനാവില്ലെന്നു പറഞ്ഞു യുവതി വീണ്ടും

ഒരുപാട് ചർച്ച ആയ വിഷയമാണ് നടൻ ഉണ്ണി മുകുന്ദനെതിരെ ഉണ്ടായ പീഡന ആരോപണം .എന്നാൽ കുറച്ചു നാൾ കഴിഞ്ഞു അതെല്ലാം താനെ അവസാനിച്ചു എങ്കിലും ഇപ്പോൾ യുവതി വീണ്ടും ഉണ്ണി മുകുന്ദനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് .എന്നാല്‍ ഇപ്പോള്‍ പീഡനശ്രമത്തില്‍ ഉണ്ണി മുകുന്ദനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. ഉണ്ണിക്കു തന്നെ വീണ്ടും കാണണമെന്നും, നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കേസില്‍നിന്നും പിന്മാറില്ലെന്നും യുവതി അറിയിച്ചിട്ടുണ്ട്

നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തയെന്നും അതിന്റെ തെളിവുകള്‍ കോടതിക്കു കൈമാറിയെന്നും യുവതി വ്യക്തമാക്കി. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു.

കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ഡിസംബര്‍ 10ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന മട്ടില്‍ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

നടനെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതി കളവാണെന്നു യുവതി പറയുന്നു. ഇതുസംബന്ധിച്ചു പോലീസ് വിളിപ്പിക്കുകയോ ചോദ്യംചെയ്യുകയയോ ഉണ്ടായില്ല. കേസില്‍നിന്നു തന്നെ പിന്തിരിപ്പിക്കാനാണ് ഈ നീക്കം. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി ‘മംഗള’ത്തോടു പറഞ്ഞു. ഉണ്ണിക്കു തന്നെ കാണണമെന്നു സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. തുടര്‍ന്ന് അത്തരം ഫോണ്‍ കോളുകള്‍ ഒഴിവാക്കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. സ്ത്രീയെന്ന നിലയിൽ തനിക്ക് മാനഹാനി ഉണ്ടാകും എന്ന് ഭയന്നാണ് പോലീസിൽ നേരിട്ട് ബന്ധപ്പെടാത്തത്‌ .അതിനാലാണെന്നു താൻ കോടതിയെ നേരിട്ട് ബന്ധപെട്ടതെന്നും തെളിവുകൾ എലാം തന്നെ കൈവശം ഉണ്ടെന്നും വെറുതെ വിടാൻ ഉദ്ദേശം ഇല്ല എന്നും ആണ് യുവതി പറയുന്നത് .

girl again against unni mukundan

Abhishek G S :