സുധാകരനിൽ നിന്ന് ജിംബ്രൂട്ടനിലേക്ക്; ആ പേര് വന്നത് ഇങ്ങനെ

നടൻ ഗോകുലനിന് വിവാഹ ആശംസകൾ നേർന്ന് സിനിമ താരങ്ങൾ. മലയാളികൾ കൂടുതല്‍ അറിയുന്നത് ‘ജിംബ്രൂട്ടൻ’ എന്ന ഈ പേരിലൂടെയാണ്. പുണ്യാളൻ അഗർബത്തീസിലൂടെയാണ് ഗോകുലനും തന്റെ കഥാപാത്രമായ ജിംബ്രൂട്ടനും പ്രേക്ഷകർക്കു പ്രിയങ്കരനാകുന്നത്. ഗോകുലന്റെ കഥാപാത്രത്തിന് ഈ പേരിട്ടത് സാക്ഷാൽ ജയസൂര്യയാണ്.

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നാണ് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

രഞ്ജിത് ശങ്കർ തിരക്കഥ എഴുതുമ്പോൾ ഗോകുലന്റെ കഥാപാത്രത്തിനു പേര് നൽകിയിരുന്നില്ല. നന്ദൻ ഉണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു സുധാകരൻ എന്ന പേര് തീരുമാനിച്ചിരുന്നു. അങ്ങനെ ചർച്ച വന്നപ്പോളാണ് ജയസൂര്യ തന്നെ ഇങ്ങനെയൊരു പേര് നിർദേശിച്ചത്. ആദ്യ കേട്ടപ്പോൾ തന്നെ ഏവർക്കും കൗതുകം. അങ്ങനെ ഗോകുലൻ തന്റെ പേരിലാക്കുകയും ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.
ധന്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് മറ്റ് സിനിമകള്‍.

Noora T Noora T :