വിവാഹ ആഘോഷങ്ങൾക്കിടയിൽ ഗീതുവിനെ കാത്ത് അപകടം ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും . അഞ്ചു ദിവസം നീളുന്ന വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത് ,ഇതിനിടയിൽ നടക്കുന്നത് .

AJILI ANNAJOHN :