എനിക്കൊരു രഹസ്യം പറയാനുണ്ട്…ഷാരൂഖാന്റെ ആർക്കുമറിയാത്ത ആ രഹസ്യം പരസ്യമാക്കി ഭാര്യ ഗൗരി !!!


ബോളിവുഡിലെ ഏവരുടെയും പ്രിയപ്പെട്ട ജോഡികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അടുത്തിടെ ഇരുവരും ഒരു അവാർഡ് വേദിയിൽ ഒന്നിച്ചെത്തി. ‘മോസ്റ്റ് സ്റ്റൈലിഷ് കപ്പിൾ അവാർഡ്’ സ്വീകരിക്കാനാണ് ഷാരൂഖും ഗൗരിയും ഒരുമിച്ചെത്തിയത്. 

വേദിയില്‍ അവാര്‍ഡ് സ്വീകരിച്ചശേഷം അധികമാരും അറിയാത്ത ഒരു രഹസ്യം ഗൗരി വെളിപ്പെടുത്തി. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഇതേ വിഡിയോ ഗൗരി പോസ്റ്റ് ചെയ്തിരുന്നു. ഷാരൂഖിന് ഒരുങ്ങാന്‍ ഒരുപാട് സമയം വേണമെന്നാണ് ഗൗരി പറയുന്നത്. ഇരുവരും പാര്‍ട്ടിക്ക് പോകാനിറങ്ങിയാല്‍ ഷാരൂഖ് തയ്യാറാകുന്നത് കാത്ത് താനിരിക്കണം. മണിക്കൂറുകള്‍ കഴിഞ്ഞാലാണ് ഷാരൂഖിന്റെ ഒരുക്കം കഴിയുക, ഗൗരി പറഞ്ഞു.


”ഷാരൂഖിനെക്കുറിച്ച് എനിക്കൊരു ചെറിയ രഹസ്യം പറയാനുണ്ട്. പാർട്ടിക്ക് പോകാനായി തയ്യാറെടുക്കുമ്പോൾ ഞാൻ 20 മിനിറ്റിൽ റെഡിയാകും. പക്ഷേ ഷാരൂഖിന് 2-3 മണിക്കൂറുകൾ വേണം. ഈ അവാർഡ് ചടങ്ങിന് ഒരുങ്ങാൻ 2-3 മണിക്കൂറുകൾ എിക്ക് വേണ്ടിവന്നു, എനിക്ക് തോന്നുന്നു ഷാരൂഖിന് ഇതിനായി 6 മണിക്കൂർ വേണ്ടിവന്നുവെന്ന്,” ഗൗരി പറഞ്ഞു. ഗൗരിയുടെ വാക്കുകൾ കേട്ട് ചിരിച്ച ഷാരൂഖ് ഭാര്യയുടെ ഇന്നത്തെ ലുക്ക് വളരെ ആകർഷമാണെന്നും പറഞ്ഞു.

ഷാരൂഖ് ബോളിവുഡില്‍ തിളങ്ങുമ്ബോള്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെ പേരെടുക്കുകയാണ് ഗൗരി. പല ബോളിവുഡ് താരങ്ങള്‍ക്കുവേണ്ടിയും ഗൗരി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

gaury about sharukh khan

HariPriya PB :