മലയാള സിനിമയ്ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ജി സുരേഷ് കുമാര്‍

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിര്‍മ്മാതാവും നടനുമായ ജി. സുരേഷ് കുമാര്‍. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് ഗാന്ധിമതി ബാലന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള സിനിമകള്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ച് കലാസ്‌നേഹിയെയാണ് ഇന്ന് നഷ്ടമായത്.

സിനിമാ സാംസ്‌കാരിക രംഗത്തെ എല്ലാവരുടെയും പ്രിയപ്പെട്ടയാളായിരുന്നു ഗാന്ധിമതി ബാലന്‍. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ കഴിയാത്തതാണ്. എല്ലാ കാര്യത്തിനും ഓടിയെത്താറുള്ള മികച്ച സംഘാടകനായിരുന്നു അദ്ദേഹം.

1995ല്‍ ഷോ 95 നടക്കുമ്പോള്‍ അദ്ദേഹമായിരുന്നു അതിന്റെ സംഘാടകന്‍. ഒരുപാട് സുഹൃത്ത് വലയമുള്ളയാളായിരുന്നു ഗാന്ധിമതി ബാലന്‍.

പത്മരാജന്‍ഭരതന്‍ ടീമിനൊപ്പം അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ള സിനിമകള്‍ എക്കാലത്തെയും ഹിറ്റുകളാണ്. കലാമൂല്യമുള്ള സിനിമകളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം ഇന്ന് തിരുവനന്തപുരം വഴുതക്കാട് മീനാക്ഷി മന്ദിരത്തില്‍ എത്തിക്കും. ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിലാണ് സംസ്‌കാരം.

Vijayasree Vijayasree :