ഇങ്ങനൊരു പോസ്റ്റ് ഫേസ്ബുക്കിൽ ഞാൻ ഷെയർ ചെയ്തിട്ടില്ല ; പോലീസിൽ പരാതി നൽകിയിട്ടുണ്ട് – നാദിർഷ

നാദിർഷ പോലും അറിയാതെ മൊബൈൽ നമ്പർ സഹിതം പുതിയ ചിത്രത്തിനായി പണം ആവശ്യമുണ്ട് എന്ന രീതിയിലാണ് പോസ്റ്റ് പ്രചരിച്ചത് .നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്‍റെ പേരിലുള്ള തട്ടിപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കി. ഫോണ്‍ നമ്ബര്‍ സഹിതം നല്‍കിയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കാന്‍ നിക്ഷേപം തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ആറു കോടി രൂപയുടെ നിക്ഷേപമാണ് മേക്ക് മൂവി കാസ്റ്റിങ് എംഎംസി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

ഇതേപ്പറ്റി പിന്നീട് നാദിർഷയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് –

പ്രിയ സുഹൃത്തുക്കളെ,എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്‌ :
ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ അധികാരികളെ സമീപിച്ച്‌ കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങള്‍ ആരും ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്‌.

fraud facebook post in the name of nadirsha

Abhishek G S :