കാലിന് സർജറി; നടക്കാൻ പറ്റാത്ത അവസ്ഥ; വെളിപ്പെടുത്തലുമായി ഐശ്വര്യ!!

ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി. മൗനരാഗത്തിലെ കല്യാണിയെ അറിയാത്തവരായിട്ടുള്ള മലയാളികൾ ഉണ്ടാവില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയൽ ആയിരം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു.

സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിത യാത്രയും, കല്യാണിയുടേയും കിരണിന്റേയും പ്രണയവും ജീവിതവുമൊക്കെ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഊമയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ ഓൺ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും സംസാരിക്കാറില്ല. അഭിമുഖങ്ങളിലൊന്നും ഐശ്വര്യ സംസാരിച്ച് ഇതുവരേയും കേട്ടിട്ടില്ല. വർഷങ്ങളായി ഓഫ് സ്‌ക്രീനിലും കല്യാണിയായി കഴിയുകയായിരുന്നു ഐശ്വര്യ.

എന്നാൽ പരമ്പരയിൽ കല്യാണിയ്ക്ക് ശബ്ദം തിരികെ കിട്ടിയതോടെ അഭിമുഖങ്ങളിലും ഐശ്വര്യ സംസാരിച്ചു തുടങ്ങി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും, മൗനരാഗത്തിലേക്ക് എത്തിയത് എങ്ങനെയെന്നതിനെക്കുറിചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ.

വീട്ടിൽ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരുമാണ്. രണ്ട് പേരും തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ഒരാൾ വിദേശത്തും ഒരാൾ നാട്ടിൽ തന്നെയുമാണ് ഇപ്പോൾ താമസിക്കുന്നതെന്നും താരം പറയുന്നു. എന്നാൽ തന്റെ അമ്മയും അഭിനയിച്ചിട്ടുണ്ട്.

പതിനാലാം വയസ്സിലാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ഡാൻസ് ചെയ്യുമായിരുന്നു, ഡാൻസ് ക്ലാസിനൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സർജ്ജറി കഴിഞ്ഞത്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. പതിയെ നടന്നു തുടങ്ങിയപ്പോൾ സീരിയലിൽ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകൾ ചെയ്തു തുടങ്ങിയെന്നും താരം പറയുന്നു. ഇതോടെ ഹോം സ്‌കൂളിങ് ആയി. വീട്ടിലിരുന്ന് പഠിച്ചിട്ട്, പരീക്ഷ എഴുതി.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നുവെന്നും താരം പറഞ്ഞു. തന്റെ പല്ലിനെക്കുറിച്ചുള്ള ഇൻസെക്യൂരിറ്റിയെക്കുറിച്ചും ഐശ്വര്യ സംസാരിചിരുന്നു. കുട്ടിക്കാലത്ത് തുറന്ന് ചിരിക്കാനും ആളുകളോട് സംസാരിക്കാനും നാണമായിരുന്നു.

ആരെങ്കിലും എന്തെങ്കിലും പറയുമോ കളിയാക്കുകയോ എന്നായിരുന്നു ചിന്ത എന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്. പക്ഷെ വളർന്നതോടെ അതൊക്കെ മറന്നു. ഇപ്പോൾ ചിരി നല്ലതാണെന്ന് പറഞ്ഞാൽ പോലും ആണോ ശരി എന്ന് മാത്രം പറയും. അവർ പറയുന്നത് ഏറ്റെടുത്ത് ഹഹ എന്ന് പറഞ്ഞ് നടക്കുകയുമില്ലെന്നും ഐശ്വര്യ പറയുന്നു.

എന്നാൽ എനിക്ക് ഇപ്പോഴും മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ഞങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഒരു അമ്മമ്മ വന്നു. കയ്യിൽ ഒരു കവർ ഒക്കെയായിട്ടാണ് വരുന്നത്. എന്നെ കണ്ടതും ആ കവർ താഴെയിട്ട്, എന്റെ പൊന്നുമക്കളേ എന്ന് വിളിച്ചോണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നു. അവരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആ സംഭവം നടന്നിട്ട് കുറേ വർഷങ്ങളായി.

പക്ഷെ ഞാനിപ്പോഴും ഓർക്കുന്നുണ്ടെന്നും താരം പറഞ്ഞു. താനും പരമ്പരയിലെ നായകനായ നലീഫും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യങ്ങൾക്കും താരം മറുപടി നൽകി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നുമാണ് ഐശ്വര്യ പറയുന്നത്. ഇത്രയും നല്ലൊരു സൗഹൃദം ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും താരം വ്യക്തമാക്കുന്നു.

എന്നാൽ താൻ പുറത്ത് പോയാൽ ആരെങ്കിലും വന്ന് സംസാരിച്ചാൽ അവരോട് സംസാരിക്കും. പക്ഷെ ആരെങ്കിലും ക്യാമറ ഓണാക്കിയാൽ ഞാൻ വായടയ്ക്കും. പക്ഷെ ചില ആളുകൾ ഭയങ്കര അഹങ്കാരി, ജാഡ, മിണ്ടുന്നില്ല എന്നൊക്കെ പറയാറുണ്ട്. അങ്ങനെ ഒരുപാട് വിമർശനങ്ങൾ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും താരം പറഞ്ഞു. പുറത്ത് സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഇത്രയും വർഷം കൊണ്ടു പോവുക എന്നത് വലിയ കാര്യമാണ്. ഇത്രയും ചെലവൊക്കെ ചെയ്ത് ഒരു സീരിയൽ ചെയ്യുമ്പോൾ അത് നശിപ്പിക്കാൻ സാധിക്കില്ല. അതിനാൽ ഞാൻ സംസാരിക്കാതെ തന്നെ തുടർന്നുവെന്നും താരം പറഞ്ഞു.

ആരെന്ത് പറഞ്ഞാലും ഇത് നമ്മളുടെ ജോലിയല്ലേ, പാഷനല്ലേ എന്ന് കരുതി മുന്നോട്ട് പോവുകയായിരുന്നു. നേരത്തെ സംസാരിക്കാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. നിർമ്മാതാവിനെ വിളിച്ച് എപ്പോഴാണ് സംസാരിക്കാൻ പറ്റുക എന്ന് ചോദിച്ചിട്ടുണ്ട്. ഇന്റർവ്യുവിനൊക്കെ വിളിക്കും. പക്ഷെ പോകാനോ പോയാൽ സംസാരിക്കാനോ പറ്റില്ല. ലൊക്കേഷനിൽ വന്ന് ഇന്റർവ്യു എടുത്തപ്പോഴും സംസാരിച്ചില്ല. നലീഫ് എന്നെ എന്തെങ്കിലും പറയുമ്പോൾ അങ്ങനെയല്ല എന്ന് പറയാനുണ്ട്, പക്ഷെ പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷെ ഇനി എനിക്ക് സംസാരിക്കാമെന്നും താരം പറയുന്നു.

സംസാരിക്കാതിരുന്നപ്പോൾ എപ്പോൾ സംസാരിക്കാൻ പറ്റും എന്നായിരുന്നു. സംസാരിക്കാൻ തുടങ്ങിയ ശേഷം ഡയലോഗ് ഒക്കെ കിട്ടിയപ്പോ ഓ എന്റെ ദൈവമേ എന്നായി. മലയാളം ഡയലോഗുകൾ പാടാണ്. ആദ്യം വന്നപ്പോൾ ഒന്നും അറിയില്ലായിരുന്നു. സങ്കട സീനാണെങ്കിലും ഞാൻ ചിരിച്ചു കൊണ്ടിരിക്കും. എന്താണെന്ന് പോലും അറിയില്ല. അപ്പോൾ പറയും സങ്കട സീനാണ്. ഇപ്പോൾ കുറച്ച് ഓക്കെയായിട്ടുണ്ട്. അമ്മയ്ക്കും മലയാളം ഒരു വാക്ക് പോലും അറിയില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്.

Athira A :