ഋത്വിക് റോഷന്റെ മുത്തച്ഛനും ബോളിവുഡ് ചലച്ചിത്ര സംവിധായകനുമായ ജെ ഓം പ്രകാശ് അന്തരിച്ചു!

മുതിർന്ന ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ജെ ഓം പ്രകാശ് ബുധനാഴ്ച രാവിലെ മുംബൈയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. ഓം പ്രകാശിന്റെ മരണവാർത്ത ഒരു മണിക്കൂറിനുശേഷം നടൻ ദീപക് പരാശർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ബോളിവുഡ് താരം ഋത്വിക് റോഷന്റെ മുത്തച്ഛനാണ് ജെ ഓം പ്രകാശ്. ജെ ഓം പ്രകാഷിൻറെ മകൾ പിങ്കി റോഷനെയാണ് ഋതിക്കിന്റെ പിതാവ് രാകേഷ് റോഷൻ വിവാഹം ചെയ്തിരിക്കുന്നത്.

ഋത്വിക് റോഷന്റെ ബോളിവുഡ് ചിത്രം സൂപ്പർ 30 യുടെ റിലീസിന് മുന്നോടിയായി, ഹൃത്വിക് റോഷൻ തന്റെ മുത്തച്ഛന് നന്ദി അറിയിച്ചുകൊണ്ട് ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു, “താൻ ഇന്ന് കാണുന്ന വ്യക്തിയായിത്തീരാൻ സഹായിച്ചതിന്: “എന്റെ സൂപ്പർ ടീച്ചർ – ഞാൻ സ്നേഹപൂർവ്വം ദേദ എന്ന് വിളിക്കുന്ന എന്റെ മുത്തച്ഛൻ, എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പഠിപ്പിച്ച പാഠങ്ങൾക്ക്, നന്ദി , ഈ പാഠങ്ങൾ ഞാൻ ഇപ്പോൾ എന്റെ കുട്ടികളുമായി പങ്കിടുന്നു, ” ഋത്വിക് ട്വീറ്റ് ചെയ്തു.

ആപ് കി കസം (1974), ‘ആഖിർ ക്യൂ?’ (1985), അർപൻ (1983), അപ്ന ബനാ ലോ (1982), ആശ (1980), അപ്‌നാപൻ (1977) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജെ ഓം പ്രകാശ്. അകാരത്തിൽ തുടങ്ങുന്ന സിനിമ പേരുകൾ ജെ ഓം പ്രകാശിന്റെ പ്രത്യേകതയായിരുന്നു.

“അയ സവാൻ ജൂം കെ’ (1969), “അയേ മിലാൻ കി ബേല” (1964), ‘ആയ ദിൻ ബഹർ കെ’ (1966), ‘ആംഖോ ആംഖോ മെയിൻ’ (1972) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.ജെ ഓം പ്രകാശ് 1995-1996 വരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു

Filmmaker J Om Prakash, Hrithik Roshan’s maternal grandfather, dies

Sruthi S :