സൈനിക വേഷത്തില്‍ ചുംബിച്ചു; സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നത്, വക്കീല്‍ നോട്ടീസ് ആയച്ച് വ്യോമസേന ഓഫീസര്‍

ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ പ്രധാന താരങ്ങളായെത്തിയ ചിത്രമാണ് ‘ഫൈറ്റര്‍’. ഇപ്പോഴിതാ ചിത്രം വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വ്യോമസേന ഉദ്യോഗസ്ഥരായ നായികനായകന്മാര്‍ സൈനിക യൂണിഫോമില്‍ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്.

സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നതാണ് ചുബന രംഗമെന്നാണ് പരാതിയില്‍ പറയുന്നത്. അസമിലെ വ്യോമസേന ഓഫീസറായ സൗമ്യ ദീപ് ദാസ് ആണ് പരാതിക്കാരി. വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ചാണ് വ്യോമസേന ഓഫീസര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.

അതേസമയം, സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ ബോക്‌സ് ഓഫീസില്‍ 250 കോടി പിന്നിട്ടു. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.

Vijayasree Vijayasree :