ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി കെ. തോമസ് ആണ് ട്രഷറർ. ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ: വ്യാസൻ എടവനക്കാട് (കെ.പി. വ്യാസൻ), ഉദയകൃഷ്ണ.
ജോയിന്റ് സെക്രട്ടറിമാർ: റോബിൻ തിരുമല, സന്തോഷ് വർമ.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഉണ്ണികൃഷ്ണൻ ബി, ജിനു വി. എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ.

Vijayasree Vijayasree :