‘നന്ദിയാല്‍ പാടുന്നു ദൈവമേ’…പാട്ടു പാടി ഹിറ്റാക്കിയ ഗായകരെ കാണാനെത്തി ഗാനരചയിതാവ് ഫാദര്‍ ജോയല്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ സുരേഷ് ഗോപി ലൂര്‍ദ് മാതാ പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. ലൂര്‍ദ് മാതാ പള്ളിയില്‍ സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനു പിന്നാലെ മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനം ആയിരുന്നു. ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂര്‍ദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തില്‍ വച്ച് സുരേഷ് ഗോപി പാടിയത്.

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഈ ഭക്തിഗാനം ജനലക്ഷങ്ങള്‍ ഏറ്റെടുത്തിരുന്നു. യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഗാനമാണിത്. സമൂഹമാധ്യമങ്ങളില്‍ അന്നു തന്നെ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ പാട്ടു പാടി ഹിറ്റാക്കിയ ഹിറ്റായ ഗാനത്തിന്റെ ഗായകരെ കാണാനെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ഫാദര്‍ ജോയല്‍. ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലാണ് ഫാദര്‍ ഡോ. ജോയല്‍ എത്തിയത് . അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്ക് വച്ചിരുന്നു. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സഹവികാരിയായിരുന്ന കാലത്താണ് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ഈ ഗാനം രചിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ അരുവിത്തുറ വെള്ളൂക്കുന്നേല്‍ ജെയിക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂര്‍ദ് മാതാ പള്ളിയില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. തിരഞ്ഞെടുപ്പിനു മുന്‍പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. അന്ന് സ്വര്‍ണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉയര്‍ന്നത് വലിയ വിവാദമായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും വരുമെന്ന് അന്നു തന്നെ സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നും സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിര്‍വഹണത്തിന്റെ മുദ്രയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അതേസമയം, തന്റെ രാഷ്ട്രീയത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുകയാണ് നടന്‍. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ ‘വരാഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികള്‍ ഒരുമിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരാഹം എന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ ടൈറ്റില്‍ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനല്‍ വി ദേവന്‍ ആണ്. മാവെറിക് മൂവീസ്‌ ്രൈപവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടെയിന്‍മെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ്‌ ്രൈപവറ്റ് ലിമിറ്റഡിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിനു ശേഷം സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നവ്യ നായര്‍, പ്രാചി തെഹ്ലന്‍, ഇന്ദ്രന്‍സ് എന്ന് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

Vijayasree Vijayasree :