യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം

സ്വപ്നങ്ങളെ പിന്തുടരാന്‍ പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60ാം വയസില്‍ സൗന്ദര്യ മത്സരത്തില്‍ യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടിയത്.

ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി കിരീടം ചൂടിയാണ് അവര്‍ ചരിത്രത്തിന്റെ ഭാഗമായത്. ലാ പ്ലാറ്റയില്‍ നിന്നുള്ള 60കാരി അഭിഭാഷകയും മാദ്ധ്യമപ്രവര്‍ത്തകയുമാണ്.

സൗന്ദര്യ സങ്കല്‍പ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാഗത മാനദണ്ഡങ്ങളെയും തകര്‍ത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്ക്ക് സ്വന്തമാണ്. അവളുടെ ആകര്‍ഷകതയും സൗന്ദര്യവും വ്യക്തിത്വവും വിധികര്‍ത്താക്കളെ മാത്രമല്ലെ ആരാധകരെയും കീഴടക്കി.

ഇവിടെക്കൊണ്ടൊന്നും താന്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവര്‍ ദേശീയ അന്തര്‍ദേശീയ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും വ്യക്തമാക്കി. മെക്‌സിക്കോയില്‍ 2024 ല്‍ നടക്കുന്ന മിസ് യുണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കാനും ആ വേദിയില്‍ അര്‍ജന്റീനയുടെ പതാക പറപ്പിക്കാനും കാത്തിരിക്കുന്നതായി അവര്‍ പറഞ്ഞു.

മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ 18 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് 1828 ആയിരുന്നു പ്രായപരിധി.

Vijayasree Vijayasree :