അതിക്രൂ രമായി ഞാന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടു, നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ഫര്‍ദീന്‍ ഖാന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ലീല ഭന്‍സാലിയുടെ ഹീരാമണ്ഡി എന്ന സീരീസിലൂടെ അദ്ദേഹം തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ഈ തിരിച്ചുവരവിന് മുന്‍പ് അതിക്രൂ രമായി താന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. 2016ലായിരുന്നു സംഭവം. ശരീരഭാരം കൂടിയതിനേത്തുടര്‍ന്ന് കടുത്ത ബോഡി ഷെയ്മിംഗം തന്നെ നേരിട്ടു.

എല്ലാ ബന്ധങ്ങളും വിട്ടുപോയിരുന്ന അവസ്ഥയായിരുന്നു. നാലഞ്ച് വര്‍ഷം എല്ലാത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയിലും സജീവമാകാതെ നിന്നു. ഏറെ പ്രയാസകരമായ ഒന്നായിരുന്നു ആ സാഹചര്യം. തനിക്കതൊരു ഷോക്ക് ആയിരുന്നു അതെന്നും ഫര്‍ദീന്‍ പറഞ്ഞു.

ട്രോളിങ് ഗൗരവമുള്ളൊരു പ്രശ്‌നമാണ്. പരിഹാസം ഏറ്റുവാങ്ങുന്ന വ്യക്തികളെ സംബന്ധിച്ച് വളരെ വേദനാജനകമാണത്. സ്ത്രീകളിലേക്ക് വരുമ്പോളത് ബോഡി ഷെയ്മിങ് എന്ന തലത്തിലേക്കെത്തുന്നു. ഇത് വലിയ ഗൗരവമുള്ള കാര്യമാണ്.

ഗായകന്‍ അദ്‌നാന്‍ സമി എനിക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതുകയും ചെയതത് ഒരുപാട് ഗുണംചെയ്തു. അദ്ദേഹത്തോട് എപ്പോഴും നന്ദിയുണ്ട്. അച്ഛന്‍ മരിച്ചശേഷം വ്യക്തിപരമായ ചില കാര്യങ്ങള്‍ക്കായി സമയം ആവശ്യമായിരുന്നു. അതിനുശേഷം ഒരു സിനിമ ചെയ്‌തെങ്കിലും അതില്‍നിന്നെല്ലാം മാറി നില്‍ക്കാന്‍ സമയം വേണമായിരുന്നു.

ഒരുപാട് കാര്യങ്ങള്‍ ഇതിനിടെ നഷ്ടപ്പെട്ടു. ഒരുപാട് മാറ്റങ്ങള്‍ സിനിമയില്‍ വന്നു. എനിക്കതിന്റെ ഭാഗമാവാന്‍ സാധിച്ചില്ല. നീണ്ട 14 വര്‍ഷങ്ങള്‍. പുതിയൊരു തലമുറയുടെ പകുതി പിന്നിട്ടപ്പോഴാണ് തിരിച്ചുവരുന്നത്. ഫര്‍ദീന്‍ ഖാന്‍ ആരാണെന്നുപോലും അറിയാത്തവര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തേത് തിരിച്ചുവരവാണെങ്കിലും ഒരു പുതുമുഖമാണെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും ഫര്‍ദീന്‍ ഖാന്‍ പറഞ്ഞു.

Vijayasree Vijayasree :