ലൂസിഫർ രണ്ടാം ഭാഗം കാണുമോ? ഇതേപ്പറ്റി ഉള്ള സാധ്യതകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നു

ആദ്യം മുതൽക്കേ തന്നെ വലിയ വലിയ സസ്പെൻസുകൾ തന്നു ആരാധകരെ കീഴടക്കിയ ചിത്രമായിരുന്നു ലൂസിഫർ .ചിത്രം പ്രദര്ശനത്തിന് എത്തി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ് .ചിത്രം ഏറ്റെടുത്ത എല്ലാപേർക്കും നന്ദി അറിയിച്ചു മുരളി ഗോപി ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട് .എന്നാൽ ഇതിനിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും അതിനുള്ള സാധ്യതകളെ പറ്റിയും ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് .

ഒരു മലയാളസിനിമ നേടുന്ന വലിയ ആദ്യ ആഴ്ചയിലെ കളക്ഷനും നേടി തീയേറ്ററുകളില്‍ തുടരുകയാണ് ‘ലൂസിഫര്‍’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയും. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്.

ഇതിനിടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ എന്ന തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്.പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രം മുരളി ഗോപി ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും കുറിച്ചുന്നു (More to come).ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് സൂചന.

ലൂസിഫർ രണ്ടാം ഭാഗത്തെക്കാൾ ഉപരി മുരളി ഗോപി പൃഥ്വിരാജ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രത്തിനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .മോഹൻലാൽ കൂടി ഉണ്ടെങ്കിൽ പിന്നെ പറയാനില്ലല്ലോ .

fans waiting another film from prithivraj and murali gopi

Abhishek G S :