എന്നെ കണ്ട് സെൽഫി എടുക്കാൻ ആരാധകർ വന്നു; പിന്നീട് ഉന്തും തള്ളുമായി;എനിക്ക് സങ്കടം വന്നു..! വെളിപ്പെടുത്തലുകളുമായി അമൃത നായർ!!

ഏഷ്യാനെറ്റ് സീരിയലുകളിൽ മുന്നിട്ട് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പര കൂടിയാണ്. കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ.

കുടുംബവിളക്കിലേയ്ക്ക് എത്തുന്നതിനുമുമ്പ് തന്നെ പല ടെലിവിഷൻ ഷോകളിൽ താരം അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലെ മറ്റ് പരമ്പരകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൃത ഫ്ലവേർസ് ചാനലിലെ ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റർമാജിക്കിലും തിളങ്ങി നിന്നു. സ്റ്റാർമാജിക്കിൽ താരം തിളങ്ങിയെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയായിരുന്നു.

തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യമാണ് ശീതളെന്ന കഥാപാത്രമെന്ന് പല തവണ അമൃത വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവിലേക്ക് കൂടാതെ കളിവീട്,ഗീതാഗോവിന്ദം,തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചു. സീരിയൽ താരമായതുകൊണ്ട്തന്നെ കുടുംബപ്രേക്ഷകർക്കാണ് താരത്തെ കൂടുതൽ പരിചിതം.

പരമ്പരകളിൽ നായിക വേഷം ചെയ്തില്ലെങ്കിലും പേരും പ്രശസ്തിയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അഭിനയത്തിന് പുറമെ മോഡലിംഗിലിങ്ങിലും സജീവസാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത നായർ. കുറച്ച് നാളുകൾ മാത്രം കൊണ്ട് ആരാധമനസുകളിൽ ഇടംപിടിക്കാൻ കഴിഞ്ഞ താരം യുട്യൂബ് വ്ലോ​ഗിങുമെല്ലാമായി തിരക്കിലാണ്. തന്റെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. അമ്മയും സഹോദരനുമാണ് അമൃതയുടെ എല്ലാം.

തിരുവല്ലയിൽ ചക്കുളത്ത് പൊങ്കാലയിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ അമൃത പങ്കു വെച്ച വിശേഷങ്ങളും അവിടെ അനുഭവിച്ച പ്രയാസങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമൃതയും അമ്മയും ചക്കുളത്ത് പൊങ്കാലയിൽ പങ്കെടുത്തത്.

ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയ അനുഭൂതിയാണ് പൊങ്കാലയിൽ പങ്കെടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആയിരക്കണക്കിന് ഭക്തര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്ര പരിസരത്ത് പൊങ്കാലയടുപ്പുകള്‍ ഒരുക്കിയിരുന്നു.

അടുപ്പുകളുടെ നിര കിലോമീറ്ററുകള്‍ക്കപ്പുറം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, മാന്നാര്‍, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്ക് വരെ നീണ്ടു നിന്നിരുന്നു. എംസിറോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലും ചക്കുളത്തു കാവിന് സമീപത്തുള്ള ഗ്രാമീണ റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞ് നിന്നിരുന്നു എന്നുമെല്ലാം പുതിയ വ്ലോ​ഗിൽ അമൃത പറഞ്ഞു.

അമൃതയുടെ വാക്കുകൾ ഇങ്ങനെ :-
‘നമ്മൾ ആ വീട്ടിലാണ് വിശ്രമിച്ചത്. തലേദിവസം തന്നെ എത്തി അമ്പലത്തിൽ പോയി തൊഴുതിരുന്നു. അമ്പലത്തിലേക്ക് തൊഴാൻ പോയപ്പോഴും പൊങ്കാലയിട്ടപ്പോഴുമെല്ലാം നിരവധി പേർ സീരിയൽ കണ്ട് സ്നേഹം പ്രകടപ്പിക്കാനും സെൽഫി പകർത്താനും എത്തിയിരുന്നു. പരമാവധി എല്ലാവരും ഒപ്പം സെൽഫി എടുത്താണ് പോയത്. എല്ലാവരും സീരിയൽ ഫാൻസാണ്. പക്ഷെ ചില സമയത്ത് എനിക്ക് വിഷമം വന്നു.’

‘സെൽഫി എടുക്കാനും മറ്റുമായി ആളുകൾ പിടിച്ച് വലിക്കുകയൊക്കെ ചെയ്തപ്പോഴാണ് എനിക്ക് സങ്കടം വന്നത്. ഒരു ദിവസം ഓച്ചിറയിൽ പോയപ്പോഴും സമാന സംഭവമുണ്ടായിരുന്നു. സെൽഫി എടുക്കാൻ വന്നവർ കൂട്ടം കൂടി അവസാനം പിടിവലിയായിരുന്നു’, എന്നാണ് അമൃത നായർ പറയുന്നത്. പത്ത് വർഷത്തിന് ശേഷമാണ് അമൃത ചക്കുളത്ത് പൊങ്കാലയിടാൻ വന്നത്.

കുടിക്കാൻ വെള്ളം പോലും കിട്ടില്ലെന്നാണ് പൊങ്കാലയ്ക്ക് എത്തിയപ്പോൾ കരുതിയതെന്നും പക്ഷെ പ്രദേശത്ത് നല്ല മനസുള്ള ആളുകളുടെ സ്നേഹം കാരണം വിശ്രമിക്കാനുള്ള സൗകര്യം വരെ ലഭിച്ചുവെന്നും പൊങ്കാല വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ അമൃത പറഞ്ഞു. ‘മുമ്പത്തെ അനുഭവം വെച്ച് വസ്ത്രം മാറാൻ സ്ഥലം കിട്ടുമോയെന്ന് പോലും സംശയിച്ചാണ് ഞങ്ങൾ വന്നത്. പക്ഷെ തിരുവല്ലയിൽ വന്നപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് കിട്ടി.’

അമ്പലത്തിൽ പ്രവേശിച്ചപ്പോൾ സീരിയൽ ആരാധകർ വന്ന് അമൃതയോട് സംസാരിക്കുന്നത് വീഡിയോയിൽ ഉടനീളം കാണാമായിരുന്നു. പൊങ്കാലയിടാൻ എത്തിയപ്പോൾ വിശ്രമിക്കാൻ സൗകര്യമൊരുക്കി തന്ന കുടുംബത്തെയും അമൃത വീഡിയോയിലൂടെ തന്റെ ആരാധകർക്ക് പരിചയപ്പെടുത്തി. പൊങ്കാല കഴിഞ്ഞ് വീട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും അമൃത പറയുന്നു. അമൃതയും അമ്മയും ചേർന്നാണ് പൊങ്കാലയിട്ടത്.

Athira A :