ആ ചിത്രം ദയവ് ചെയ്തു ചെയ്യരുത് – വിജയ് സേതുപതിയോട് അപേക്ഷിച്ച് ആരാധകർ !

ആരാധകരുടെ പ്രിയ താരമാണ് വിജയ് സേതുപതി . ഒട്ടേറെ പ്രതിസന്ധികളിലൂടെ സിനിമ ലോകത്തേക്ക് കടന്നെത്തിയ വിജയ് സേതുപതി ഇപ്പോൾ തമിഴ് സിനിമ ലോകത്തിന്റെ മുൻ നിരയിലേക്ക് കടന്നെത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വിജയ് സേതുപതി ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രേക്ഷകർ.

പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ ആസ്പദമാക്കി സിനിമ വരുന്നു എന്നും ചിത്രത്തില്‍ മുത്തയ്യയായി വിജയ് സേതുപതി എത്തുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. ഈ സിനിമ ചെയ്യരുതെന്ന് വിജയ് സേതുപതിയോട് ആരാധകുടെ അപേക്ഷ.

പ്രശസ്ത തമിഴ് യൂട്യൂബ് ചാനല്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതി ആരാധകരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മുത്തയ്യ വളരെ മോശമായി സംസാരിച്ച പഴയ വിവാദത്തെ എടുത്ത് പരമാര്‍ശിച്ചാണ് ഈ സിനിമ ചെയ്യരുതെന്ന് ആരാധകര്‍ പറയുന്നത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ ആരാധകരുടെ അപേക്ഷ വിജയ് സേതുപതി മുഖവിലയ്‌ക്കെടുക്കുമോ എന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് തമിഴകം. സിനിമയുമായി സേതുപതി മുന്നോട്ട് പോവും എന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം.

fans against vijay sethupathi movie

Sruthi S :