നടി ചാർമിയുമായി സച്ചിൻ ടെണ്ടുൽക്കർക്ക് വഴിവിട്ട ബന്ധമെന്ന് ശ്രീ റെഡ്ഢി ; താക്കീതുമായി ആരാധകർ

നടി ചാർമിയുമായി സച്ചിൻ ടെണ്ടുൽക്കർക്ക് വഴിവിട്ട ബന്ധമെന്ന് ശ്രീ റെഡ്ഢി ; താക്കീതുമായി ആരാധകർ

തെലുങ്ക് സിനിമ ലോകത്തെ പിടിച്ചുലച്ച വിവാദമായിരുന്നു ശ്രീ റെഡ്ഢിയുടെ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളും തുണിയുരിഞ്ഞുള്ള പ്രതിഷേധവും. നാനി, അല്ലു അര്‍ജുന്‍, മുരുകദോസ്, സുന്ദര്‍ സി, ശ്രീകാന്ത്, ലോറന്‍സ് തുടങ്ങി പത്തോളം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ ശ്രീറെഡ്ഡി ആരോപണമുയര്‍ത്തി. ഇവരെല്ലാം അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം.

ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെയാണ് ആരോപണം. സച്ചിനെയും ചാര്‍മിയേയും ബന്ധപ്പെടുത്തിയാണ് പോസ്റ്റ്. ‘സച്ചിന്‍ തെന്‍ഡുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മി’ങ് ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം….. ഞാനുദ്ധേശിച്ചത് റൊമാന്‍സ് കളി’ എന്നായിരുന്നു കുറിപ്പ്.

ഇതിനെതിരെ ആരാധകർ കൂട്ടമായി രംഗത്ത് എത്തിയിരിക്കുകയാണ്.ദേശിയ ശ്രദ്ധ കിട്ടാൻ വേണ്ടി സച്ചിനെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നു പറഞ്ഞാണ് ആരാധകർ എത്തിയത് .

fans against sri reddy

Sruthi S :