ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്; 250 കിലോ ഭാരമുള്ള പ്രതിമയുണ്ടാക്കി പൂജയും ദീപാരാധനയും ചെയ്ത് ആരാധകന്‍

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.

തലൈവര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രജനികാന്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടന്‍ ഉണ്ടാകില്ല. ഇപ്പോഴിതാ രജനികാന്തിന് വേണ്ടി അമ്പലം നിര്‍മിച്ചിരിക്കുകയാണ് ആരാധകന്‍. തമിഴ്‌നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് താരാരാധനയില്‍ വീടിനകത്ത് അമ്പലം നിര്‍മിച്ചത്.

250 കിലോ ഭാരമുള്ള രജനികാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്തതാണ് ഈ പ്രതിമ. നാമയ്ക്ക്ല്‍ ജില്ലയിലെ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കരിങ്കല്‍ പ്രതിമ.

ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതത് എന്ന് കാര്‍ത്തിക് എ.എന്‍.ഐയോട് പറഞ്ഞു.
ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് നടത്തുന്നു. കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Vijayasree Vijayasree :