ബിലാൽ ചുള്ളനായല്ല വരുന്നത് ! നിർണായക വേഷത്തിൽ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും ! ബിലാൽ ബോക്സ് ഓഫീസ് ഇളക്കി മറിക്കും !

മമ്മൂട്ടിയുടെ ബിലാൽ അവതാരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബി റിലീസ് ചെയ്തു 12 വര്ഷം പിന്നിടുമ്പോളും ബിലാലിന്റെ തിരിച്ചുവരവാണ് സിനിമ പ്രേമികൾ ചർച്ച ചെയ്തത്. ബിലാൽ വരുന്നു എന്ന് അമൽ നീരദ് പ്രഖ്യാപിച്ചുവരെങ്കിലും പിന്നീട് വാർത്തകൾ ഒന്നും പുറത്ത് വരാഞ്ഞത് അല്പം ആശങ്ക നിറച്ചിരുന്നു.

എന്നാല്‍ അടുത്തിടെ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദും സംഘവും ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് മമ്മൂട്ടിയെ കാണാന്‍ എത്തിയിരുന്നു. തിരക്കഥയില്‍ അന്തിമ തീരുമാനമായെന്നും ഷൂട്ടിംഗ് സംബന്ധിച്ച്‌ ധാരണയില്‍ എത്തിയെന്നുമാണ് വിവരം.

ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമായേക്കും. കാതറിന്‍ ട്രീസയെയാണ് മറ്റൊരു വേഷത്തിനായി പരിഗണിക്കുന്നത്. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി ഉറപ്പാക്കിയ ശേഷമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളൂവെന്ന് അമല്‍ നീരദ് നേരത്തേ പറഞ്ഞിരുന്നു. ബിഗ് ബി തിയറ്ററുകളില്‍ ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറി.

മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ തയാറായതെന്ന് അമല്‍ നീരദ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.

fahad fazil and mammootty combo again in bilal

Sruthi S :