“മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല സിനിമ ചെയ്യേണ്ടത് ; മണിരത്‌നം ചിത്രം ഉപേക്ഷിച്ചത് കൊണ്ടെനിക്ക് ഉണ്ടായ നേട്ടമിതാണ് ” – ഫഹദ് ഫാസിൽ വെളിപ്പെടുത്തുന്നു

“മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല സിനിമ ചെയ്യേണ്ടത് ; മണിരത്‌നം ചിത്രം ഉപേക്ഷിച്ചത് കൊണ്ടെനിക്ക് ഉണ്ടായ നേട്ടമിതാണ് ” – ഫഹദ് ഫാസിൽ വെളിപ്പെടുത്തുന്നു

മലയാള സിനിമയുടെ അഭിമാനമായി മാറുകയാണ് നടൻ ഫഹദ് ഫാസിൽ. നടൻ എന്ന ഇമേജിൽ മാത്രം നില്ക്കാൻ ആഗ്രഹിക്കുന്ന ഫഹദിന് ഒരു സ്റ്റാർ ഇമേജ് നൽകിയിരിക്കുകയാണ് വരത്തൻ എന്ന ചിത്രം. എന്നാൽ വരത്തൻ എഫ്ക്റ്റ് തന്റെ മുന്നോട്ടുള്ള ചിത്രങ്ങളിൽ ഉണ്ടാകില്ലെന്ന് ഫഹദ് പറയുന്നു .

മലയാളത്തിൽ വൻ വിജയം നേടിയ വരത്തൻ എന്ന ചിത്രത്തിനായി ഫഹദ് നഷ്ടമാക്കിയത് മണിരത്‌നം ചിത്രമാണ്. ഏതു നടന്മാരും കൊതിക്കുന്ന അവസരമാണ് മണിരത്‌നത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. എന്നും തന്റെ കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള ഫഹദ് മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിനെ പറ്റി പറയുന്നു.

 

നമുക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല . കുറസോവയുടെയോ മറ്റൊ പ്രസിദ്ധമായൊരു വാചകം തന്നെയുണ്ട്. ,മണിരത്‌നം സിനിമ വേണ്ടാന്ന് വച്ചിട്ട് ഞാൻ ചെയ്ത ചിത്രം വരത്തനാണ് .എനിക്കത് കൊണ്ട് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല. ഫഹദ് പറയുന്നു.

fahad fazil about varathan

 

“ഒന്നിച്ചൊരു സീൻ പോലുമില്ലെങ്കിലും അയാളുടെ അഭിനയം കാണാൻ മാത്രം ഞാൻ സെറ്റിൽ പോയിരുന്നു , അദ്ദേഹത്തിന്റെ ഫാനാണ് ഞാൻ ” – വിജയ് സേതുപതി ആരാധിക്കുന്ന മലയാള നടൻ !!

മലയാള സിനിമയുടെ ആരാധകരാണ് മിക്ക അന്യഭാഷാ നടന്മാരും. സ്വാഭാവിക അഭിനയത്തിലൂടെ മലയാള നടന്മാർ അതിർത്തികൾ ഭേദിച്ച് കയ്യടി നേടുമ്പോൾ ഫഹദ് ഫാസിലിനെ തേടി മറ്റൊരു അഭിനന്ദനം എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയാണ് ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്ന് വിജയ് സേതുപതി പറയുന്നു . ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയില്‍ ഞാനും ഫഹദും ഒന്നിച്ചു വരുന്നുണ്ട്. അതില്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്റെ കഥാപാത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണ്. സൂപ്പര്‍ ഡീലക്‌സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം… വനിതയുമായുള്ള അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു.

അതേസമയം ഇരുവരും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡീലക്‌സിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാരസാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.

Sruthi S :