“എന്റെ ആ കിരീടം ടോവിനോ എടുത്തുകൊണ്ടുപോയല്ലോ ” – ഫഹദ് ഫാസിൽ
വരുത്താൻ ഹിറ്റിലേക്ക് കുതിക്കുന്ന സന്തോഷത്തിലാണ് ഫഹദ് ഫാസിൽ. സാധാരണ അമൽ നീരദ് ചിത്രങ്ങളിലെ ചേരുവയായ വേദിയും പുകയും സ്ലോ മോഷനുമൊക്കെ വരത്തനിലും ഉണ്ടെന്നു അമൽ നീരദ് പറയുന്നു. നസ്രിയ ആണ് ചിത്രത്തിന്റെ നിർമാതാവ്. നസ്രിയ എന്ന നിർമാതാവിനെ പറ്റി ഫഹദ് ഫാസിൽ പാറയുന്നു.
“നസ്രിയ പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത്, ഈ സിനിമയിൽ അവൾ പാടുന്നുണ്ടെന്ന്. അത് അവളുടെ സന്തോഷം. ഞാൻ നസ്രിയയുടെ ആരാധകനാണ്. അവൾ വീട്ടിലും പാടാറുണ്ട്.
നിർമാതാവായ നസ്രിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ബിരിയാണി വിളമ്പാൻ മാത്രമാണ് സെറ്റിൽ ഇടപെടാറുണ്ടായിരുന്നൊള്ളൂ. വേറൊരു കാര്യത്തിലും പ്രശ്നത്തിന് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിർമാതാവിനൊപ്പം ഇനിയും സിനിമ ചെയ്യാൻ താല്‍പര്യമുണ്ട്.”
മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നാണ് ഫഹദ് ഫാസിലിനെ വിളിച്ചിരുന്നത് . ചാപ്പകുരിശിൽ ലിപ് ലോക്ക് ചെയ്ത ഫഹദ് മലയാള സിനിമയിലെ ഇമ്രാൻ ഹാഷ്മി എന്ന ലേബൽ നേടി . എന്നാൽ മായനദി മുതൽ തുടർച്ചയായി മൂന്നു ചിത്രങ്ങളിൽ ചുംബിച്ച് ടോവിനോ തോമസ് ആ പേര് സ്വന്തമാക്കി. അതിനെപ്പറ്റി ഫഹദ് പറയുന്നതിങ്ങനെയാണ്. “ടൊവിനോയെ മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയെന്ന് വിളിക്കുന്നതിൽ അഭിമാനം തോന്നുന്നു. ആ കീരിടം വേറൊരാൾ എടുത്തുകൊണ്ടുപോയല്ലോ”.
fahad fazil about nazriya and tovino thomas