ഈ അമേരിക്കൻ യാത്ര ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് – ഫഹദ് ഫാസിൽ പറയുന്നു

അച്ഛന്റെ സംവിധാനത്തില്‍ താരപുത്രനായി സിനിമയിലേക്ക് എത്തിയ ഫഹദിന് ആദ്യ സിനിമ നല്‍കിയത് കയ്പുള്ള അനുഭവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ യൂത്തന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍.

മലയാളക്കരയെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആ വരവ് . ആദ്യ സിനിമയ്ക്ക് ശേഷം അമേരിക്കയിലേക്ക് പോയതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഫഹദ് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്. അവസരങ്ങള്‍ക്ക് വേണ്ടി അച്ഛന്റെ പേര് താന്‍ ദുരുപയോഗിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷത്തോളം കഷ്ടപ്പെട്ടതിന് ശേഷമാണ് ചാപ്പക്കുരിശിലെ നായക വേഷത്തിലേക്ക് എത്തിതെന്നും ഫഹദ് പറയുന്നു.

ഫാസിലിന്റെ സംവിധാനത്തിലെത്തിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലായിരുന്നു ഫഹദ് ആദ്യമായി അഭിനയിച്ചത്. സംവിധാനത്തിനൊപ്പം ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മ്മിച്ചതും ഫാസിലായിരുന്നു. 2002 ലാണ് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. അന്ന പതിനേഴ് വയസുകാരനായ ഫഹദിനെ ഭാഗ്യം തുണച്ചില്ല. സിനിമ പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച്‌ വരവ് നടത്തിയ ഫഹദ് ഫാസില്‍ ഇന്ന് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. ഫഹദിന്റേതായി റിലീസിനെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമെത്തിയ ഞാന്‍ പ്രകാശനും ഈ ഫെബ്രുവരിയിലെത്തിയ കുമ്ബളങ്ങി നൈറ്റ്‌സുമെല്ലാം ബോക്സോഫീസ് ഇളക്കി മറിച്ച ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു .

fahad fazil about his movie career

Abhishek G S :