‘കൈയ്യെത്തും ദൂരത്ത്’ വിജയം നേടുമെന്ന് പാറും പറഞ്ഞു; സിനിമയുടെ പരാജയം പുനർചിന്തയുണ്ടാക്കി

ആദ്യ സിനിമയായ ‘കൈയ്യെത്തും ദൂരത്ത്’ വലിയ വിജയം നേടാൻ ഫഹദ് ഫാസിലിന് സാധിച്ചിരുന്നില്ല . 2002-ല്‍ ഫാസിലായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ഇതാ ആ സിനിമയുടെ പരാജയത്തെകുറിച്ച് സംസാരിക്കുകയാണ് ഫഹദ്

അന്ന് തന്റെ ഫാദര്‍ അല്ലാതെയുള്ള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റു ആളുകള്‍ ‘കൈയ്യെത്തും ദൂരത്ത്’ വലിയ വിജയം കൈവരിക്കാന്‍ പോകുന്ന സിനിമ ആണെന്നും ആ സിനിമ ചെയ്തു കൊണ്ട് തുടങ്ങുന്നത് നല്ലതാണെന്നും പലരും പറഞ്ഞു തന്നെ വിശ്വസിപ്പിച്ചെന്നും ഫഹദ് ഫാസില്‍ പറയുന്നു.

‘കൈയ്യെത്തും ദൂരത്ത്’ സിനിമ ചെയ്യുമ്ബോഴും അത് കഴിഞ്ഞു ഒരു സിനിമയെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചിട്ടില്ല. പിന്നെ അന്ന് എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ പറഞ്ഞത് അത് വിജയിക്കുന്ന സിനിമയാണ് നല്ല സബ്ജക്റ്റ് ആണ് എന്നൊക്കെയാണ്. അതിന്റെ പരാജയം എന്നില്‍ ഒരു പുനര്‍ ചിന്ത ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് എടുത്ത് വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്’. ഫഹദ് ഫാസില്‍ പറയുന്നു.

Noora T Noora T :