മകനാണോ ബാപ്പയാണോ അഭിനയത്തിൽ മുന്നിൽ! ഫാസിലിന്റെ അഭിനയത്തെക്കുറിച്ച് ഫഹദ് പറയുന്നു

മലയാളി പ്രേക്ഷകർക്ക് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. സംവിധാ നത്തിൽ നിന്നും പിന്നീട് അഭിനയ രംഗത്തേക്കും ചുവടുവെച്ചു. ഫാസിലിന്റെ അഭിനയത്തെ കുറിച്ച് മകൻ ഫഹദ് പറയുന്നു ‘ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാൻ ചെറുപ്പത്തിലെ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോൾ ബാപ്പ പല കഥകളും പറയും. പലപ്പോഴും ആ കഥയിലെ കാര്യങ്ങൾ ബാപ്പ അഭിനയിച്ച് കാണിക്കും. ഞാനടക്കം എല്ലാവരും കൗതുകത്തോടെ ആ അഭിനയവും കഥയും കേട്ടിരിക്കും. അടുത്തിടെ ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ പൃഥ്വി എന്നെ വിളിച്ചു.

അങ്ങനെ എറണാകുളത്ത് ചെന്ന് ഞാൻ ബാപ്പ അഭിനയിച്ച ഭാഗം കണ്ടു. ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി. റിലീസിനൊരുങ്ങുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന പ്രിയനങ്കിളിന്റെ പടത്തിലും ബാപ്പ ഒരു റോൾ ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

fahad fasil

Noora T Noora T :