ബോളിവുഡ് സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണം തുറന്നടിച്ച് ഫഹദ് ഫാസിൽ

ബോളിവുഡ് സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഫഹദ് ഫാസിൽ

‘പലരും ചോദിക്കാറുണ്ട്, ഹിന്ദിയിലും മറ്റും അഭിനയിക്കാത്തതെന്തെന്ന്? എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്നു ചോദിക്കുന്നവർക്കറിയില്ല.’ ഫഹദ് പറയുന്നു. പുതിയ ചിത്രം സീ യൂ സൂൺ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

സീ യു സൂണ്‍’ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Noora T Noora T :